- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലയിൽ മൂന്ന് ലക്ഷം കുട്ടികൾക്ക് കുത്തിവയ്പ്പെടുത്തു -തലസ്ഥാനം മുന്നിൽ
തിരുവനന്തപുരം: ജില്ലയിൽ മീസിൽസ് റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പതു ദിവസം പിന്നിട്ടപ്പോഴേക്കും മൂന്നു ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു കഴിഞ്ഞതായി ജില്ലാ പോഗ്രാം മാനേജര് ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു. ജില്ലയിൽ ഇന്നലെ 38822 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു. ഇതുവരെ 280573 കുട്ടികൾക്കാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്. ഇതിൽ 45909 കുട്ടികൾ അഞ്ചു വയസ്സിൽ താഴെയുള്ളവരാണ്. 104992 കുട്ടികൾ അഞ്ചിനും 10നുമിടയിലും 129672 കുട്ടികൾ 10നും 15നും ഇടയിൽ പ്രായമുള്ളവരുമാണ്. പ്രിതിരോധ കുത്തിവയ്പ്പെടുത്തവരിൽ 138366 പേർ ആൺകുട്ടികളും 142207 പേർ പെൺകുട്ടികളുമാണ്. ജില്ലയിൽ 9മാസം മുതൽ 15 വയസ്സ് വരെയുള്ള 634771 കുട്ടികൾക്കാണ് മീസിൽസ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ നിൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്. സ്കൂളുകളിലും സ്ഥിരംരോഗപ്രതിരോധ കുത്തിവയ്പ്പു കേന്ദ്രങ്ങളുലും മാത്രമായി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികൾക്ക് കുത്തിവയ്പ് നൽകാൻ കഴിഞ്ഞത്. അടുത്തയാഴ്ച മുതൽ അംഗണവാടികളിലേയ്ക്കും
തിരുവനന്തപുരം: ജില്ലയിൽ മീസിൽസ് റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പതു ദിവസം പിന്നിട്ടപ്പോഴേക്കും മൂന്നു ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു കഴിഞ്ഞതായി ജില്ലാ പോഗ്രാം മാനേജര് ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു. ജില്ലയിൽ ഇന്നലെ 38822 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു. ഇതുവരെ 280573 കുട്ടികൾക്കാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്. ഇതിൽ 45909 കുട്ടികൾ അഞ്ചു വയസ്സിൽ താഴെയുള്ളവരാണ്.
104992 കുട്ടികൾ അഞ്ചിനും 10നുമിടയിലും 129672 കുട്ടികൾ 10നും 15നും ഇടയിൽ പ്രായമുള്ളവരുമാണ്. പ്രിതിരോധ കുത്തിവയ്പ്പെടുത്തവരിൽ 138366 പേർ ആൺകുട്ടികളും 142207 പേർ പെൺകുട്ടികളുമാണ്. ജില്ലയിൽ 9മാസം മുതൽ 15 വയസ്സ് വരെയുള്ള 634771 കുട്ടികൾക്കാണ് മീസിൽസ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ നിൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്. സ്കൂളുകളിലും സ്ഥിരംരോഗപ്രതിരോധ കുത്തിവയ്പ്പു കേന്ദ്രങ്ങളുലും മാത്രമായി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികൾക്ക് കുത്തിവയ്പ് നൽകാൻ കഴിഞ്ഞത്.
അടുത്തയാഴ്ച മുതൽ അംഗണവാടികളിലേയ്ക്കും പ്ലേസ്കൂളുകളിലേയ്ക്കും നഴ്സറികളിലേ പ്രതിരോധ ദൗത്യം വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പിനോട് വിമുഖത കാണിച്ച ചുരുക്കം ചില മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് മീസിൽസ് റൂബെല്ല പ്രതിരോധം ഉറപ്പുവരുത്തുന്നനതിനായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. കുത്തിവയ്പ് എടുത്ത സ്കൂളുകളിൽ വിട്ടുപോയ കുട്ടികൾക്ക് മാത്രമായി മറ്റൊരു ദിവസം നൽകി കഴിഞ്ഞു.
കുത്തിവയ്പിനെക്കുറിച്ച് ആദ്യം പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ തള്ളിക്കളയുന്ന സമീപനമാണ് എല്ലായിടത്തും രക്ഷിതാക്കൾ സ്വീകരിച്ചത്. ചിലയിടങ്ങളിൽ പി.ടി.എ ഭാരവാഹികൾ തന്നെ പ്രതിരോധ കുത്തിവയ്പിനു വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നുണ്ടെന്നും ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരോടൊപ്പം സ്കൂൾതല നോഡൽ ടീച്ചർമാർ കാമ്പയിനിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നൽകുന്നുണ്ട്.
കാമ്പയിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സിബിഎസ്സി, ഐസിഎസ്സി മാനേജ്മെന്റുകൾ എന്നിവർ കാര്യക്ഷമമായ പിന്തുണ നൽകി വരുന്നു. പദ്ധതിവിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പ്രതിനിധികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.
എം.ആർ ക്യാമ്പയിൻ 25000 പേർക്ക് ആരോഗ്യമന്ത്രിയുടെ വോയിസ് മെസ്സേജ് ലഭിച്ചു
തിരുവനന്തപുരം: എം.ആർ ക്യാമ്പയിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും റിലയൻസ് ഫൗണ്ടേഷനും സംയുക്തമായി എല്ലാ രക്ഷിതാകൾക്കും ആരോഗ്യമന്ത്രിയുടെ വോയിസ് മെസ്സേജ് മൊബൈൽ സന്ദേശത്തിലൂടെ നൽകി വരുന്നു. ക്യാമ്പയിൻ ബോധവത്കരണത്തിന്റെ ഭാഗമായാണ് ദേശീയ ആരോഗ്യ ദൗത്യം ആരോഗ്യ വകുപ്പ് മന്ത്രിയുടെ വോയിസ് സന്ദേശം നൽകാൻ തീരുമാനിച്ചത്. ജില്ലയിൽ 25000 പേർക്ക് രണ്ടാഴ്ചകൊണ്ട് മന്ത്രി ശൈലജ ടീച്ചറിന്റെ എം.ആർ ക്യാമ്പയിൻ സന്ദേശം ലഭിച്ചു. ക്യാമ്പയിനെതിരായി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണങ്ങളെ തടയിടുന്നതിന്റെ ഭാഗമായാണ് വകുപ്പ് മന്ത്രിയുടെ വോയിസ് സന്ദേശം എല്ലാ രക്ഷിതാക്കൾക്കും ലഭിക്കുന്ന തരത്തിൽ തയ്യാറാക്കിയത്