- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീസിൽസ് റൂബെല്ല വാക്സിനേഷൻ; സംസ്ഥാനതലത്തിൽ ജില്ല നാലാം സ്ഥാനത്ത്
തിരുവനന്തപുരം: മീസിൽസ് റൂബെല്ല വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരിൽ 78ശതമാനം കുട്ടികൾക്ക് ഇതിനകം വാക്സിൻ നൽകിയതായി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു. നവംബർ മൂന്നുവരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 644771 പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.ജില്ലയിൽ മീസിൽസ് റൂബെല്ല ദൗത്യത്തിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ 427153 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. രണ്ടാംഘട്ടം ആരംഭിച്ചതോടെ നിലവിൽ 502472 പേർ കുത്തിവയ്‌പ്പെടുത്തു. സംസ്ഥാനതലത്തൽ ജില്ല നാലാം സ്ഥാനമാണെങ്കിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് വാക്സിനേഷൻ ലക്ഷ്യമിട്ട കുട്ടികളുടെ എണ്ണം കൂടുതലാണ്. പത്തനംതിട്ട ജില്ലയിൽ 203454 പേരിൽ 186939 കുട്ടികൾ കുത്തിവയ്‌പ്പെടുത്തു. ആലപ്പുഴ ജില്ലയിൽ 400291 പേരിൽ 340717 കുട്ടികളും ഇടുക്കി ജില്ലയിൽ 220405 പേരിൽ 181042 കുട്ടികളും കുത്തിവയ്‌പ്പെടുത്തു. സ്കൂളുക
തിരുവനന്തപുരം: മീസിൽസ് റൂബെല്ല വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരിൽ 78ശതമാനം കുട്ടികൾക്ക് ഇതിനകം വാക്സിൻ നൽകിയതായി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു. നവംബർ മൂന്നുവരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 644771 പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.ജില്ലയിൽ മീസിൽസ് റൂബെല്ല ദൗത്യത്തിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ 427153 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. രണ്ടാംഘട്ടം ആരംഭിച്ചതോടെ നിലവിൽ 502472 പേർ കുത്തിവയ്‌പ്പെടുത്തു.
സംസ്ഥാനതലത്തൽ ജില്ല നാലാം സ്ഥാനമാണെങ്കിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് വാക്സിനേഷൻ ലക്ഷ്യമിട്ട കുട്ടികളുടെ എണ്ണം കൂടുതലാണ്. പത്തനംതിട്ട ജില്ലയിൽ 203454 പേരിൽ 186939 കുട്ടികൾ കുത്തിവയ്‌പ്പെടുത്തു. ആലപ്പുഴ ജില്ലയിൽ 400291 പേരിൽ 340717 കുട്ടികളും ഇടുക്കി ജില്ലയിൽ 220405 പേരിൽ 181042 കുട്ടികളും കുത്തിവയ്‌പ്പെടുത്തു.
സ്‌കൂളുകളിലും സ്ഥിരംരോഗപ്രതിരോധ കുത്തിവയ്‌പ്പു കേന്ദ്രങ്ങളുലും മാത്രമായി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികൾക്ക് കുത്തിവയ്പ് നൽകാൻ കഴിഞ്ഞത്. ജില്ലയിൽ കുത്തിവയ്‌പ്പിൽ നൂറു ശതമാനവും നേട്ടം കൈവരിച്ച സ്‌കൂളുകൾക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ വച്ച് അവാർഡ് നൽകും.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അംഗണവാടികളിലും പ്ലേസ്‌കൂളുകളിലും നഴ്സറികളിലും പ്രതിരോധ ദൗത്യം വ്യാപിപ്പിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്‌പ്പിനോട് വിമുഖത കാണിച്ച ചുരുക്കം ചില മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് മീസിൽസ് റൂബെല്ല പ്രതിരോധം ഉറപ്പുവരുത്തുനതിനായി മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്. കുത്തിവയ്പ് എടുത്ത സ്‌കൂളുകളിൽ വിട്ടുപോയ കുട്ടികൾക്ക് മാത്രമായി മറ്റൊരു ദിവസം നൽകി കഴിഞ്ഞു. സ്‌കൂളുകളിൽ കുത്തിവയ്‌പ്പെടുക്കാൻ സാധിക്കാതിരുന്ന കുട്ടികൾ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും വാക്സിനേഷൻ സ്വീകരിച്ചു വരുന്നു.
കുത്തിവയ്പിനെക്കുറിച്ച് ആദ്യം പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ തള്ളിക്കളയുന്ന സമീപനമാണ് എല്ലായിടത്തും രക്ഷിതാക്കൾ സ്വീകരിച്ചത്. ചിലയിടങ്ങളിൽ പി.ടി.എ ഭാരവാഹികൾ തന്നെ പ്രതിരോധ കുത്തിവയ്പിനു വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നുണ്ടെന്നും ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
കാമ്പയിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സിബിഎസ്സി, ഐസിഎസ്സി മാനേജ്മെന്റുകൾ എിവർ കാര്യക്ഷമമായ പിന്തുണ നൽകി വരുന്നു. പദ്ധതിവിലയിരുത്തുതിനായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പ്രതിനിധികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.
എം.ആർ ക്യാമ്പയിൻ 550000 പേർക്ക് ആരോഗ്യമന്ത്രിയുടെ വോയിസ് മെസ്സേജ് ലഭിച്ചു
തിരുവനന്തപുരം: എം.ആർ ക്യാമ്പയിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും റിലയൻസ് ഫൗണ്ടേഷനും സംയുക്തമായി എല്ലാ രക്ഷിതാകൾക്കും ആരോഗ്യമന്ത്രിയുടെ വോയിസ് മെസ്സേജ് മൊബൈൽ സന്ദേശത്തിലൂടെ നൽകി വരുന്നു. ക്യാമ്പയിൻ ബോധവത്കരണത്തിന്റെ ഭാഗമായാണ് ദേശീയ ആരോഗ്യ ദൗത്യം ആരോഗ്യ വകുപ്പ് മന്ത്രിയുടെ വോയിസ് സന്ദേശം നൽകാൻ തീരുമാനിച്ചത്. ജില്ലയിൽ 50000 പേർക്ക് ഇതുവരെ മന്ത്രി ശൈലജ ടീച്ചറിന്റെ എം.ആർ ക്യാമ്പയിൻ സന്ദേശം ലഭിച്ചു. ക്യാമ്പയിനെതിരായി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണങ്ങളെ തടയിടുതിന്റെ ഭാഗമായാണ് വകുപ്പ് മന്ത്രിയുടെ വോയിസ് സന്ദേശം എല്ലാ രക്ഷിതാക്കൾക്കും ലഭിക്കു തരത്തിൽ തയ്യാറാക്കിയത്.