- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 വയസ് കഴിഞ്ഞവർക്ക് മുൻഗണനാ ക്രമം ഇല്ലാതെ തന്നെ വാക്സിനെടുക്കാം; ഇന്ന് മുതൽ രജിസ്ട്രേഷൻ
തിരുവനന്തപുരം: 40 വയസ് മുതൽ 44 വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ വാക്സിൻ നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും മുൻഗണനാക്രമം ഇല്ലാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്നതാണ്.
അതേസമയം 18 മുതൽ 44 വയസ് വരെയുള്ളവർക്ക് മുൻഗണനാ ക്രമത്തിലുള്ള വാക്സിനേഷൻ തുടരും. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
40 മുതൽ 44 വയസ് വരെ പ്രായമുള്ളവർ വാക്സിൻ ലഭിക്കുന്നതിനായി കോവിൻ പോർട്ടലിൽ (https://www.cowin.gov.in/) രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായി അപ്പോയ്മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്സിനേഷൻ സ്ലോട്ടുകൾ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതൽ ഓൺലൈനായി വാക്സിനേഷൻ കേന്ദ്രങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ