ഹൂസ്റ്റൺ : പൂർവവിദ്യാഭ്യാസ വർഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് നൽകേണ്ട പ്രതിരോധ കുത്തിവെപ്പുകൾ സൗജന്യമായി നൽകുന്നതിനുള്ള ഹാരിസ് ഹെൽത്ത് കെയർ സിസ്റ്റം ആരംഭിച്ചു.

രണ്ടു മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് അതതു വിദ്യാഭ്യാസ ജില്ലകൾ നിശ്ചയിച്ചിരിക്കുന്ന പ്രതിരോധ കുത്തിവെപ്പുകൾ ആരംഭിച്ചതായി ഹാരിസ് ഹെൽത്ത് സിസ്റ്റം അധികൃതർ അറിയിച്ചു.

ഇതുവരെ സ്വീകരിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ രേഖകൾ സഹിതം ഹാജരാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ജൂലായ് 19 റിഡീമ്‌സ് ചർച്ച്, ഷുഗർ ബ്രാഞ്ച്, ജൂലായ് 21 ഗ്രീൻപീസ് പോയ്ന്റ് മാൾ, ജൂലായ് 22മിൽട്ടൺ ലസ്‌കർ ആക്ടിവിറ്റി സെന്റർ, ജൂലായ് 24സൗത്ത് ഹൂസ്റ്റൺ ലൈബ്രററി കൂടുതൽ വിവരങ്ങൾക്ക് harrishealtshystem വെബ്‌സൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്.