- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കിടപ്പു രോഗികളുടെ വാക്സിനേഷന് മാർഗരേഖയായി; വീട്ടിലെത്തി വാക്സീൻ നൽകും; പദ്ധതി, തദ്ദേശ, പാലിയേറ്റീവ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ
തിരുവനന്തപുരം: 45ന് മുകളിൽ പ്രായമുള്ള കിടപ്പു രോഗികളുടെ വാക്സിനേഷന് മാർഗരേഖയായി. രോഗിയുടെ സമ്മതം നിർബന്ധമാണ്. വീട്ടിലെത്തിയോ, ഒരു പ്രദേശത്ത് കൂടുതൽ പേരുണ്ടെങ്കിൽ വീടിനടുത്തുള്ള പൊതുവായ സ്ഥലത്ത് എത്തിച്ചോ വാക്സീൻ നൽകും. ഇവരെ വാക്സിനേഷൻ കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കേണ്ട.
തദ്ദേശ, പാലിയേറ്റീവ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രോഗികളുടെ കണക്കെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകി.
Next Story