- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണികൾക്ക് ഇനി ധൈര്യമായി വാക്സിനേഷൻ എടുക്കാം; ഗർഭകാലത്ത് അമ്മമാർക്കെടുക്കുന്ന വാക്സിനേഷനുകൾ കുട്ടികളെ ദോഷകരമായി ബാധിക്കില്ലെന്ന് പഠനം
ഗർഭിണികൾക്ക് ഇനി ഭയമില്ലാതെ വാക്സിനേഷനെടുക്കാം. ഗർഭിണിയായിരിക്കുമ്പോൾ വാക്സിനേഷൻ എടുക്കുന്നത് കുഞ്ഞിനെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന ആശങ്കയിൽ പലരും വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കാറാണു പതിവ്. എന്നാൽ ഗർഭിണികളായിരിക്കുമ്പോൾ അമ്മമാർ എടുക്കുന്ന വാക്സിനേഷൻ നവജാതശിശുകളിൽക്കു ഗുണകരമായ രീതിയിൽ ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. നവജാത ശിശുക്കളിലും ജനിച്ച ആറുമാസമോ മറ്റും പ്രായം മാത്രമുള്ള കുട്ടികളിലും സാധാരണയായി കണ്ടു വരാറുള്ള പകർച്ചപ്പനിയോടു കൂടിയ ജലദോഷം , വില്ലൻ ചുമ, തുടങ്ങിയവ ഉണ്ടാകാനുള്ള സാഹചര്യവും കുറയ്ക്കുന്നു. 2004 -നും 2014- നും ഇടയിൽ ജനിച്ച 413,034 കുഞ്ഞുങ്ങളിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം. കൂടാതെ 25,222 നവജാത ശിശുക്കളിലും ജനിച്ച് ആറുമാസത്തിനകം മരണപ്പെട്ട 157 കുഞ്ഞുങ്ങളിലും പഠനം നടത്തിയിരുന്നു. ഗർഭിണികൾക്ക് ഗർഭകാലങ്ങളിൽ ഉണ്ടാകുന്ന പകർച്ചപ്പനി, ചുമ മുതലായവ ഉണ്ടാകാതിരിക്കാൻ എടുക്കുന്ന വാക്സിനേഷൻ കാരണം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു തരത്തിലുള്ള ദോഷവും ഉണ്ടാകാനിടയില്ലെന്നാ
ഗർഭിണികൾക്ക് ഇനി ഭയമില്ലാതെ വാക്സിനേഷനെടുക്കാം. ഗർഭിണിയായിരിക്കുമ്പോൾ വാക്സിനേഷൻ എടുക്കുന്നത് കുഞ്ഞിനെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന ആശങ്കയിൽ പലരും വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കാറാണു പതിവ്. എന്നാൽ ഗർഭിണികളായിരിക്കുമ്പോൾ അമ്മമാർ എടുക്കുന്ന വാക്സിനേഷൻ നവജാതശിശുകളിൽക്കു ഗുണകരമായ രീതിയിൽ ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.
നവജാത ശിശുക്കളിലും ജനിച്ച ആറുമാസമോ മറ്റും പ്രായം മാത്രമുള്ള കുട്ടികളിലും സാധാരണയായി കണ്ടു വരാറുള്ള പകർച്ചപ്പനിയോടു കൂടിയ ജലദോഷം , വില്ലൻ ചുമ, തുടങ്ങിയവ ഉണ്ടാകാനുള്ള സാഹചര്യവും കുറയ്ക്കുന്നു.
2004 -നും 2014- നും ഇടയിൽ ജനിച്ച 413,034 കുഞ്ഞുങ്ങളിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം. കൂടാതെ 25,222 നവജാത ശിശുക്കളിലും ജനിച്ച് ആറുമാസത്തിനകം മരണപ്പെട്ട 157 കുഞ്ഞുങ്ങളിലും പഠനം നടത്തിയിരുന്നു. ഗർഭിണികൾക്ക് ഗർഭകാലങ്ങളിൽ ഉണ്ടാകുന്ന പകർച്ചപ്പനി, ചുമ മുതലായവ ഉണ്ടാകാതിരിക്കാൻ എടുക്കുന്ന വാക്സിനേഷൻ കാരണം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു തരത്തിലുള്ള ദോഷവും ഉണ്ടാകാനിടയില്ലെന്നാണ്് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
മിക്ക രാജ്യങ്ങളിലും നവജാതശിശുക്കളെ ഇത്തരം അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നതിനു ഗർഭിണികൾ വാക്സിനേഷൻ എടുക്കണമെന്നു നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഇൻജക്ഷനുകൾ എടുക്കുന്നതു കൊണ്ടു കുഞ്ഞിനു കുഴപ്പമൊന്നും സംഭവിക്കില്ലെന്നു അമ്മമാരെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്്.
ഈ ആവശ്യകതയെ മുൻനിർത്തിയാണ് സി.ഡി.സി പഠനം നടത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ വാക്സിനേഷൻ എടുക്കുന്നവരിൽ നിന്നും ഗർഭത്തിലിരിഷക്കുന്ന കുഞ്ഞുങ്ങളിലേക്ക് എത്തും കുഞ്ഞുങ്ങൾക്ക് ജനനശേഷം ഉണ്ടാകാനിടയുള്ള പനി, ചുമ എന്നിവയ്ക്കെതിരെ അമ്മയ്ക്കെടുക്കുന്ന വാക്സിനേൻ ഒരു പരിധി വരെ സുരക്ഷ നൽകും.



