- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി; വാക്സിനേഷന് അനുമതി തേടി ഫൈസർ
ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക് വാക്സിനേഷനിൽ മുൻഗണന നൽകാനും കോടതി ആവശ്യപ്പെട്ടു. കുട്ടികളിലും കോവിഡ് പ്രതിരോധ വാക്സീനേഷന് തയ്യാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നല്കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. കോവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 3660 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23, 43,152 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ന്യൂസ് ഡെസ്ക്