- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം വാങ്ങുന്ന 50 ശതമാനം വാക്സിനുകളും സൗജന്യമായി തന്നെ സംസ്ഥാനങ്ങൾക്ക് നൽകും; വാക്സിൻ നയത്തിൽ മാറ്റത്തിന് സാധ്യതയില്ല; സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന മരുന്ന് വില കുറയ്ക്കാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്തും; വാക്സിൻ ചലഞ്ചിൽ പൊളിയുന്നത് പിണറായിയുടെ സൗജന്യ വാഗ്ദാനം
തിരുവനന്തപുരം: വാക്‌സിനിൽ കേരളത്തിൽ നടക്കുന്നത് തമാശ ചർച്ചരകൾ മാത്രംം എല്ലാവർക്കും ഇനി വേണ്ട കോവിഡ് വാക്‌സീനിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് തെറ്റാണെന്ന് കേന്ദ്ര സർക്കാർ പറുന്നു. ഇത് തെറ്റിധരിപ്പിക്കാണെന്നാണ് വാദം. ഇതോടെ വാക്‌സിൻ ചലഞ്ചിന് കേരളം തയ്യാറായി. ഫലത്തിൽ മലയാളികളിൽ നിന്ന് പിരിവെടുത്ത് മരുന്ന് വാങ്ങുന്ന അവസ്ഥ.
അതിനായി കേരളത്തിന് 1300 കോടി രൂപ വേണ്ടിവരും. ഇതു വലിയ ബാധ്യതയായതിനാൽ വാക്‌സീൻ സൗജന്യമായി ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. തീരുമാനത്തിനായി കാത്തുനിന്നാൽ വൈകിപ്പോകുമെന്നതുകൊണ്ടാണ് കേരളം സ്വന്തം നിലയിൽ വാക്‌സീൻ വാങ്ങാൻ നടപടി സ്വീകരിച്ചത്. എന്നാൽ വാകിസിൻ നിർമ്മതാക്കളിൽ നിന്നും അമ്പതു ശതമാനം വാക്‌സിൻ കേന്ദ്രം വാങ്ങുന്നുണ്ട്. ഇത് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി തന്നെ നൽകും.
ഇതുവരെ കേന്ദ്രം സൗജന്യമായാണു വാക്‌സീൻ നൽകിയത്. സംസ്ഥാനത്ത് ഇപ്പോഴുള്ള 4 ലക്ഷം ഡോസ് വാക്‌സീൻ രണ്ടു ദിവസം കൊണ്ടു തീരും. ഇവിടെ മറ്റു രോഗങ്ങളുള്ളവരും പ്രായം ചെന്നവരും ഏറെയുണ്ട്. 45 വയസ്സിനു മുകളിലുള്ള 1.13 കോടി ആളുകളുണ്ട്. അതിനാൽ 50 ലക്ഷം ഡോസ് കൂടി എത്രയും വേഗം ലഭ്യമാക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും വാകിസിൻ നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അനുപാതികമായി മാത്രമേ വാക്‌സിൻ കൊടുക്കൂ.
വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇത് കേന്ദ്രം സൗജന്യമായി കൊടുക്കുമെന്ന പ്രതീക്ഷയിലാണെന്നാണ് വ്യക്തമാകുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് വാക്‌സിൻ വാങ്ങാനുള്ള സാമ്പത്തിക ആരോഗ്യം ഇല്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കി മുഴുവൻ വാക്‌സിനും വാങ്ങിയെടുക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാൽ നിലവിൽ വാക്‌സിൻ നയം മാറ്റാൻ യാതൊരു സാധ്യതയും കേന്ദ്ര സർക്കാർ നൽകുന്നില്ല. ഇതുകൊണ്ടാണ് സ്വന്തം നിലയിൽ വാങ്ങാനുള്ള തീരുമാനം എടുക്കുന്നത്. വാക്‌സിൻ ചലഞ്ചിലൂടെ പണം കണ്ടെത്താനാണ് ശ്രമം.
സംസ്ഥാനങ്ങൾക്കു ക്വോട്ട നിശ്ചയിക്കാത്തതിനാൽ വാക്‌സീനു വേണ്ടിയുള്ള മത്സരം ഉടലെടുക്കും. മഹാമാരിയെ നേരിടുമ്പോൾ ആശാസ്യമായ അവസ്ഥയല്ല ഇത്. കയ്യിൽ പണമുള്ളവർ മാത്രം വാക്‌സീൻ സ്വീകരിക്കട്ടെ എന്ന നിലപാടു സ്വീകരിക്കാനാകില്ല. സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷൻ നയം നടപ്പാക്കും. പരമാവധി പേർക്കു വാക്‌സിനേഷൻ നൽകി 'ഹേഡ് ഇമ്യൂണിറ്റി' വികസിപ്പിക്കുന്നതാണു മികച്ച പ്രതിരോധമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. വാക്‌സിനേഷനിലൂടെ പ്രതിരോധ ശക്തി നേടുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു.
18 വയസ്സിനു മുകളിലുള്ളവർക്കു കൂടി മെയ് ഒന്നു മുതൽ വാക്‌സീൻ നൽകുമ്പോൾ വിവിധ പ്രായക്കാർക്കു വെവ്വേറെ സമയം അനുവദിക്കും. മറ്റു രോഗങ്ങൾ ഉള്ളവർക്കും രണ്ടാം ഡോസ് എടുക്കുന്നവർക്കും പ്രായഭേദമെന്യേ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ കോവിഡ് വാക്സിൻ ക്ഷാമവും രജിസ്ട്രേഷനിലെ ആശയക്കുഴപ്പവും തുടരുന്നു. വ്യാഴാഴ്ച രാത്രി ലഭിച്ച 6.5 ലക്ഷം ഡോസിൽ ശേഷിക്കുന്ന നാലുലക്ഷം ഡോസ് രണ്ടുദിവസംകൊണ്ട് തീരും. തിരുവനന്തപുരം മേഖലയ്ക്ക് മൂന്നരലക്ഷവും കൊച്ചി, കോഴിക്കോട് മേഖലകൾക്ക് ഒന്നരലക്ഷം വീതവുമാണ് വിതരണംചെയ്തത്.
പൊതു അവധിയാണെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അടുത്ത ബാച്ച് വാക്സിൻ എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് അറിയിപ്പ് കിട്ടിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ള 1.13 കോടി പേരാണ് സംസ്ഥാനത്തുള്ളത്. ഇവർക്ക് വാക്സിൻ നൽകണമെങ്കിൽ 50 ലക്ഷം ഡോസ് വാക്സിൻ വേണ്ടിവരും. ഇതിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷാമം കാരണം സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ സമയം അനുവദിച്ചിരുന്നവരുടെ എണ്ണം വ്യാഴാഴ്ച രാത്രിയോടെ വെട്ടിക്കുറച്ചു. മറ്റൊരു ദിവസത്തേക്ക് വാക്സിനേഷൻ നൽകാമെന്ന എസ്.എം.എസ്. സന്ദേശം നൽകി. ഈ സന്ദേശം ഡിലീറ്റ് ചെയ്ത് പലരും വാക്സിനെടുത്തു. അർഹരായ പലർക്കും ഇതോടെ വാക്സിൻ കിട്ടാതായി. ഇത് പലയിടത്തും തർക്കത്തിനിടയാക്കി.
സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണവും കാര്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽനിന്നും വാക്സിന്റെ ആദ്യഡോസ് എടുത്തവർക്ക് രണ്ടാം ഡോസിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മറുനാടന് മലയാളി ബ്യൂറോ