കുവൈത്ത് സിറ്റി;. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലദൈർഘ്യം ആരോഗ്യമന്ത്രാലയം പുനഃക്രമീകരിച്ചു. ഫൈസർ, ആസ്ട്രസെനിക വാക്‌സീനുകളുടെ ദൗർലഭ്യമാണ് കാരണം. ഫൈസർ വാക്‌സീൻ രണ്ടാം ഡോസ് നിലവിൽ 3 ആഴ്ചകൾക്ക് ശേഷം എന്ന് 6 ആഴ്ചയാക്കി മാറ്റി.

60ന് മീതെ പ്രായമുള്ളവർക്കും ഗുരുതര രോഗികൾക്കും അത് ബാധകമല്ല. ആസ്ട്രസെനിക വാക്‌സീൻ രണ്ടാം ഡോസ് നിലവിൽ 3 മാസത്തിന് ശേഷമാണ് നൽകുന്നത്. പുതുക്കിയ സമയമനുസരിച്ച് ഇനി 4 മാസത്തിന് ശേഷമായിരിക്കും.

പുതിയ തീയതി ഓരോരുത്തർക്കും എസ്എംഎസ് വഴി ലഭിക്കും. ഇറക്കുമതി ചെയ്യേണ്ട വാക്‌സീൻ എത്തിപ്പെടുന്നതിനുള്ള കാലതാമസമാണ് പുനക്രമീകരണത്തിന് കാരണം.