തിരുവനന്തപുരം: ടെക്നോപാർക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാർക്ക് സൗജന്യമായി വാക്സിൻ നൽകി. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐടി കമ്പനിയായ ക്യൂബസ്റ്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ടെക്നോപാർക്കിലെ 110 കരാർ ജീവനക്കാർക്ക് സൗജന്യമായി വാക്സിൻ നൽകിയത്.

ക്യൂബസ്റ്റിലെ 600ലേറെ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകി. ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റൽ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാങ്ങിയ കോവിഷീൽഡ് വാക്സിനാണ് വിതരണം ചെയ്യുന്നത്. പാർക്കിലെ വിവിധ കമ്പനികൾ ഈ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാണ്.