കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയും ടെക്‌നോപാർക്ക് എംപ്ലോയീസ് കോപ്പറേറ്റിവ് ഹോസ്പിറ്റൽ സൊസൈറ്റിയും ചേർന്ന് ഐ ടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ഡ്രൈവ് ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നടത്തി. രാവിലെ 9:30 നു ആരംഭിച്ച വാക്സിൻ ഡ്രൈവ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

അൻപതിലധികം കമ്പനികളിൽ നിന്നുള്ള 600 ലധികം ഐ ടി ജീവനക്കാരും കുടുംബങ്ങളുമാണ് ഇന്ന് വാക്സിനേഷൻ പൂർത്തീകരിച്ചത്.