- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ വാക്സിൻ ഉറപ്പാക്കാൻ മലയാളി കൊടുത്ത തുകയ്ക്ക് വാക്സിൻ വാങ്ങി വാങ്ങി മറിച്ചു വിൽക്കാൻ പിണറായി; വാക്സിൻ ചലഞ്ചിലെ ആ 126 കോടി രൂപ സർക്കാർ അടിച്ചെടുക്കും; മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലൂടെ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങി നൽകുന്ന ചതിയുടെ കഥ
തിരുവനന്തപുരം: ആ 126 കോടി രൂപയും ഇനി സർക്കാരിന് സ്വന്തമാകും. സ്വകാര്യ ആശുപത്രികൾക്കു വിതരണം ചെയ്യാൻ 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സീൻ വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വാക്‌സീൻ ചാലഞ്ചിലൂടെ സ്വരൂപിച്ച തുക സർക്കാരിന് സ്വന്തമാക്കാനുള്ള കുതന്ത്രം.
സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങി നൽകുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് വാക്സിൻ ചലഞ്ചിലൂടെ കിട്ടിയ തുക സർക്കാരിന്റേതാക്കലാണ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങുന്ന വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു ഡോസിന് 630 രൂപ നിരക്കിൽ നൽകുമെന്നാണ് പ്രഖ്യാപനം. ഈ തുക സ്വകാര്യ ആശുപത്രികൾ കോർപറേഷനു നൽകണം. സർവീസ് ചാർജ് 150 രൂപ കൂടി ഈടാക്കിയാവും ആശുപത്രികൾ വാക്സീൻ നൽകുകയെന്നാണ് പ്രഖ്യാപനം.മനോരമയാണ് ഈ വാർത്ത നൽകുന്നത്.
നിലവിൽ 630 രൂപയ്ക്കാണ് കോവീഷീൽഡ് സ്വകാര്യ ആശുപത്രികൾ നിന്ന് വാക്സിൻ നിർമ്മതാക്കളിൽ നിന്ന് വാങ്ങുന്നത്. ഇത് 150 രൂപ കൂട്ടി വിൽക്കുകയും ചെയ്യണം. പിണറായി സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാന സർക്കാർ സംവിധാനം വാക്സിൻ വാങ്ങി 630 രൂപയ്ക്ക് തന്നെ നൽകും. ഇതിന് വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കും. ഇങ്ങനെ വാങ്ങുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ പണം നൽകി വാങ്ങും. അപ്പോൾ ആ തുക എത്തുന്നത് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അക്കൗണ്ടിലാകും എന്നാണ് മനോരമ വാർത്തയിൽ നിന്ന് മനസ്സിലാക്കേണ്ടത്.
ഈ ഇടപാടിലൂടെ ഫലത്തിൽ വാക്സിൻ ചലഞ്ചിൽ കിടക്കുന്ന സൗജന്യമായി ആളുകൾ സംഭാവന ചെയ്ത 126 കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സ്വന്തമാകും. വാക്സിൻ ചലഞ്ചിലെ തുക വാക്സിൻ വാങ്ങാൻ ചെലവിട്ടുവെന്ന തരത്തിൽ ചർച്ചയും കൈയടിയും സർക്കാരിന് സ്വന്തമാകുകയും ചെയ്യും. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ വെളിവാകുന്നത് വാക്സിൻ ചലഞ്ചിലെ പണം തട്ടൽ തന്ത്രമാണ്.
സംസ്ഥാന സർക്കാർ വാക്സീൻ വാങ്ങിനൽകാമെന്ന ഉറപ്പിൽ സ്വകാര്യ ആശുപത്രികൾ നേരത്തെ 20 കോടി രൂപ ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഈ തുകയ്ക്കും വാക്സിൻ നൽകും. ഇതും വാക്സിൻ ചലഞ്ചിൽ നിന്നുള്ള പണം ഉപയോഗിച്ചാണ്. ഈ വാങ്ങലും കൊടുക്കലും കാരണം സർക്കാരിന്റെ 20 കോടിയുടെ കടവും തീരും. അങ്ങനെ വാക്സിൻ ചലഞ്ച് സർക്കാരിന്റെ മുതലായി മാറുകയാണ് യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത്.
സംസ്ഥാനങ്ങൾ വാക്സീൻ വില കൊടുത്തു വാങ്ങണമെന്നു നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചത് വിവാദമായതിനു പിന്നാലെയാണു സൗജന്യമായി വാക്സീൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ കേരളം വാക്സീൻ ചാലഞ്ച് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിനു സംഭാവനകൾ സ്വീകരിച്ചു. ഈ തുക പ്രത്യേകമായി രേഖപ്പെടുത്താതെ ദുരിതാശ്വാസ നിധിയിലെ കോവിഡ് ഹെഡിലാണ് ഉൾപ്പെടുത്തിയത്.
ഇതിനകം 775.48 കോടി രൂപ ലഭിച്ചു. ഭക്ഷ്യക്കിറ്റ് വിതരണത്തിനു ചെലവഴിച്ച 450 കോടിയും ആരോഗ്യ മേഖലയ്ക്കു ലഭിച്ച 36.36 കോടിയും ഉൾപ്പെടെ 878.07 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി സൗജന്യമായാണു വാക്സീൻ നൽകുന്നത്. ഇങ്ങനെ വാക്സിൻ ചലഞ്ചിലൂടെ വാങ്ങുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി സൗജന്യമായി കൊടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ