- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടത്താം; കുട്ടികൾക്കുള്ള വാക്സിനേഷൻ വാരാന്ത്യ സായാഹ്ന ക്ലിനിക്കുകളിൽ
അയർലണ്ടിൽ 12-15 പ്രായക്കാരായ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്നലെ രാത്രി മുതലാണ് HSE വെബ്സൈറ്റായ https://vaccine.hse.ie വഴി വാക്സിൻ ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രി Stephen Donnelly അറിയിച്ചിരിക്കുന്നത്.
നേരത്തെ അറിയിച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ കുട്ടികൾക്കായി രജിസ്റ്റർ ചെയ്യാം.ഈ വാരാന്ത്യത്തോടെ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും.
ഈവനിങ് ക്ലിനിക്കുകൾ, ഫാർമസികൾ, ജനറൽ പ്രാക്ടീഷണർമാർ എന്നിവ വഴി കുട്ടികൾക്ക് വാക്സിൻ നൽകും. അതേസമയം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്സിൻ നൽകൂ.രാജ്യത്ത് ഈ പ്രായത്തിൽപ്പെട്ട 280,000 കുട്ടികളാണുള്ളത്. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി സന്നദ്ധമായി നൂറുകണക്കിന് ഫാർമസിസ്റ്റുകൾ സൈൻ അപ്പ് ചെയ്തിട്ടുണ്ട്.
വാക്സിൻ നൽകുന്നതിന് നിശ്ചിതസമയം ക്രമീകരിക്കാനാണ് പലരും പദ്ധതിയിടുന്നത്.650 ജിപിമാരും കുട്ടികളുടെ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമാകും.