തിരുവനന്തപുരം: പ്രായപൂർത്തിയായ മുഴുവൻ പേർക്കും സെപ്റ്റംബറോടെ ഒന്നാം ഡോസ് വാക്‌സീൻ വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാർ ശ്രമം പരാജയപ്പെട്ടു.

18 വയസ്സിനു മുകളിലുള്ള 2.68 കോടി പേരിൽ ഇന്നലെ വരെ ഒന്നാം ഡോസ് എടുത്തത് 2.48 കോടി പേരാണ്. 20 ലക്ഷം പേരാണു വാക്‌സീൻ എടുക്കാൻ ബാക്കിയുള്ളത്. വാക്‌സീൻ ലഭ്യമാണെങ്കിലും വിമുഖത മൂലവും അലർജി ഉൾപ്പെടെ മറ്റു രോഗങ്ങൾ മൂലവും പലരും കുത്തിവയ്പിന് എത്തുന്നില്ലെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഇതിനെ മറികടക്കാൻ ബോധവൽക്കരണം ശക്തമാക്കും.

45 വയസ്സിനു മുകളിലുള്ള 97% പേർ ആദ്യ ഡോസ് വാക്‌സീൻ എടുത്തിട്ടുണ്ട്. കോവിഡ് ബാധിച്ചവർ 3 മാസം കഴിഞ്ഞു വാക്‌സീൻ എടുത്താൽ മതി. ഇത്തരത്തിലുള്ള 10 ലക്ഷത്തോളം പേർ വരുമെന്നാണു കണക്കാക്കുന്നത്. ബാക്കിയുള്ളവർ എത്രയും പെട്ടെന്നു വാക്‌സീൻ എടുക്കണമെന്ന് മന്ത്രി മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.