- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ പ്രവാസികൾക്ക് ആസ്ട്രസെനിക വാക്‌സിൻ വിതരണം തുടങ്ങി; ഷഫീൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ വാക്‌സിനേഷൻ ബുധനാഴ്ച മുതൽ പുനരാരംഭിക്കും
മസ്‌കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്ച മുതൽ ആസ്ട്രസെനിക വാക്‌സിന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. തരാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെയോ അല്ലെങ്കിൽ എന്ന വെബ്‌സൈറ്റ് വഴിയോ വാക്‌സിനെടുക്കാൻ രജിസ്റ്റർ ചെയ്യാനാവുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും. അൽ ഖബൂറ, സുവൈഖ് വിലയാത്തുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷൻ പുനഃരാരംഭിക്കുകയാണെന്ന് നോർത്ത് അൽ ബാത്തിന ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ചുഴലിക്കാറ്റടിച്ച പ്രദേശങ്ങളിൽ ശുചീകരണങ്ങൾ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ജനജീവിതം ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ