- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ആടിനെ വിറ്റ് 5000 രൂപ നൽകി സുബൈദ; ഇനി ലക്ഷ്യം ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കൽ; സൗജന്യമെന്ന് പറഞ്ഞ് തുടങ്ങിയ തള്ളൽ എത്തുന്ന സോഷ്യൽ മീഡിയ ഇടപെടലിലെ വാക്‌സിൻ ചലഞ്ച്; പരസ്യ ചെലവും പ്രളയ ഫണ്ടിലെ നവകേരളവും ധൂർത്തും വീണ്ടും ചർച്ചകളിൽ; വാക്സിനിൽ ഇത് ഇരട്ടത്താപ്പോ?
തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായിരുന്നു ആദ്യ നവ മാധ്യമ ഇടപെടൽ. പ്രളയകാലത്തെ ദുരിതം കണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമൊഴുകി. എന്നാൽ എവിടെ നവകേരളമെന്ന ചോദ്യം മാത്രം ബാക്കി. പ്രളയത്തിൽ കഷ്ടത അനുഭവിച്ചവരിൽ പലരും ഇപ്പോഴും സഹായത്തിന് വേണ്ടി നെട്ടോട്ടമോടുന്നു. കോവിഡ് കാലത്തും പ്രളയകാലത്തും സാലറി ചലഞ്ചും നവമാധ്യമ തരംഗമായി ഉയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ എത്തിച്ചു. എന്നാൽ ഇതെല്ലാം വിവാദങ്ങൾക്കാണ് ഇട നൽകിയത്.
പ്രളയ ഫണ്ട് തട്ടിപ്പിൽ സിപിഎം നേതാക്കൾ പോലും പ്രതിസ്ഥാനത്ത് വരുന്ന കേസുകളുണ്ടായി. എന്നാൽ ഇതൊന്നും സർക്കാർ കാര്യമായി ഇടപെട്ടില്ല. സാലറി ചലഞ്ചിൽ കോടതി വിമർശനവും ഉണ്ടായി. ഇതിനിടെയാണ് വാക്‌സിനിലെ പിരിവും. വാക്‌സിൻ സൗജന്യമായി കൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. പിന്നെ എന്തിനാണ് പരിവ് എടുക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. അതിനിടെ വാക്‌സിൻ സൗജന്യമായി വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് കേരളം. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൂർത്ത് കുറയ്‌ക്കേണ്ട സമയം. എന്നാൽ പേഴ്‌സണൽ സ്റ്റാഫിന് പോലും ശമ്പളം കൂട്ടുന്ന തരത്തിലാണ് ധൂർത്ത്.
ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളമായി ഒറ്റത്തവണ കോടികൾ മറിക്കാനുള്ള തീരുമാനവും ചർച്ചയായി. ഇതിനൊപ്പം എന്തിനും ഏതിനും ചെലവ്. പരസ്യങ്ങൾ കൊടുത്ത് ഇമേജ് ബിൽഡ് ചെയ്യാനും കോടികൾ നൽകി. ഇതെല്ലാം ഖജനാവിന്റെ നഷ്ടമാണ്. ഇങ്ങനെ അടിച്ചു പൊളിച്ചു കഴിയുന്നവർ ആവശ്യം വരുമ്പോൾ പിരിവിന് ഇറങ്ങുന്നു. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തിയാൽ ഈ വിഷയത്തിലും സാലറി ചലഞ്ച് ഉണ്ടാകാനിടയുണ്ട്. കോടതി നിർദ്ദേശമുള്ളതിനാൽ ഉത്തരവൊന്നും ഇറങ്ങില്ല. പകരം ആവശ്യപ്പെടലാും നടക്കുക.
വാക്‌സീൻ വാങ്ങുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണെന്നും ഇന്നലെ മാത്രം ഒരു കോടിയിലധികം രൂപ എത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സീൻ സ്വീകരിച്ചവരാണു സംഭാവന അയയ്ക്കുന്നത്. വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നവമാധ്യമങ്ങളിൽ മോദി സർക്കാരിനെ കുറ്റപ്പെടുത്തി സൈബർ സഖാക്കളുടെ ഈ പ്രചരണത്തിന് മതിയായ പ്രാധാന്യം നൽകുന്നു.
ആരുടെയും ആഹ്വാനം അനുസരിച്ചല്ല, ജനങ്ങൾ സ്വയം മുന്നോട്ടു വന്നാണ് സംഭാവന നൽകുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സംഭാവന എത്തുന്നുണ്ട്. വാക്‌സീൻ വാങ്ങാൻ ജനങ്ങൾ നൽകുന്ന തുക സംഭരിക്കുന്നതിനു ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്‌സിനേഷനായി മാത്രം ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. സോഷ്യൽ മീഡിയയുടെ ഇടപെടലാണ് ഇത്തരമൊരു ബുദ്ധി സർക്കാരിന് വീണ്ടും ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആടിനെ വിറ്റു കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയ പോർട്ട് കൊല്ലം സ്വദേശിനി സുബൈദ ഒരു വർഷത്തിനുശേഷം വാക്‌സീൻ വിതരണത്തിനും സംഭാവന നൽകി. വീണ്ടും ആടിനെ വിറ്റു കിട്ടിയ 5000 രൂപയാണു കലക്ടർക്കു കൈമാറിയതെന്നു മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ