- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി വാഹനത്തിലെത്തിയും വാക്‌സിനേഷൻ എടുക്കാം; ലുസെയ്ൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ആഴ്ച്ചയിൽ ഏഴ് ദിവസവും
ദോഹ: ഇനി വാഹനത്തിലെത്തിയും വാക്‌സിനേഷൻ എടുക്കാം.സ്വന്തമായി വാഹനമില്ലെങ്കിൽ ടാക്സിയിലെത്തിയും ലുസെയ്ൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിൽ നിന്ന് വാക്സീൻ എടുക്കാം. ടാക്സിയിലിരുന്നു തന്നെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസ് എടുക്കേണ്ടവർക്ക് മാത്രമായാണ് ലുസെയ്ലിൽ ഡ്രൈവ്-ത്രൂ കേന്ദ്രം പ്രവർത്തിക്കുന്നത്. കാൽനടയായി എത്തുന്നവർക്ക് വാക്സിനേഷൻ അനുവദിക്കില്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലാണ് വാക്സീൻ നൽകുന്നത്. ആദ്യ ഡോസെടുക്കുമ്പോൾ തന്നെ രണ്ടാമത്തെ ഡോസെടുക്കാനുള്ള തീയതിയും സമയവും നൽകുന്നതിനാൽ വീണ്ടും മുൻകൂർ അനുമതിയും ആവശ്യമില്ല.
ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 11.00 മുതൽ രാത്രി 10.00 വരെയാണ് ഡ്രൈവ്-ത്രൂ കേന്ദ്രത്തിന്റെ പ്രവർത്തനമെങ്കിലും 9.00 വരെയെ പ്രവേശനം അനുവദിക്കൂ. ഉച്ചയ്ക്ക് 1.00 വരെ തിരക്കേറിയ സമയമായതിനാൽ 2.00 നും 7.00നും ഇടയിൽ വാക്സീൻ എടുക്കാൻ എത്തുന്നതാണ് ഉചിതമെന്നും അധികൃതർ നിർദേശിച്ചു.