- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ; രണ്ടുപുതിയ വാക്സിനുകൾക്ക് അനുമതി പരിഗണനയിൽ; ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ ഒരുക്കങ്ങൾ പൂർത്തിയായെന്നും കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രണ്ടു പുതിയ വാക്സിനുകൾക്ക് അനുമതി നൽകുന്നത് പരിഗണനയിലാണ്. ഓമിക്രോൺ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു.
രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ 88 ശതമാനം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. രാജ്യത്തെ 58 ശതമാനം ജനങ്ങൾ രണ്ടു ഡോസും സ്വീകരിച്ചവരാണ്. നിലവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈയിൽ ആവശ്യത്തിന് വാക്സിൻ സ്റ്റോക്കുണ്ട്. 17 കോടി വാക്സിൻ സ്റ്റോക്കായി ഉള്ളതായും മന്ത്രി അറിയിച്ചു.
വാക്സിൻ ഉൽപ്പാദന ശേഷി വർധിച്ചിട്ടുണ്ട്. നിലവിൽ മാസം 31 കോടി വാക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. രണ്ടുമാസം കൊണ്ട് ഇത് 45 കോടിയായി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ രാജ്യത്ത് 161 പേർക്ക് ഓമിക്രോൺ ബാധിച്ചിട്ടുണ്ട്. ഓരോദിവസവും ഉണ്ടാവുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആദ്യ രണ്ട് തരംഗങ്ങളിൽ നിന്ന് ആർജിച്ച അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വകഭേദം പടർന്നാലും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. പ്രധാനപ്പെട്ട മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ