- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ പാസ്‌പോർട്ട് സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി ഫ്രാൻസും; എയർഫ്രാൻസ് യാത്രക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ സൗകര്യമൊരുക്കാൻ സർക്കാർ
കോവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം ചില പ്രത്യേക കാര്യങ്ങളിൽ അനുമതി ലഭ്യമാവുമെന്ന തരത്തിലുള്ള ഒരു സർട്ടിഫിക്കേഷൻ സംവിധാനം ഇസ്രയേൽ അടുത്തിടെ നടപ്പാക്കിയിരുന്നു. ഇസ്രയേലിന്റെ ''വാക്‌സിൻ പാസ്പോർട്ട്'' രാജ്യത്തെ റസ്റ്ററന്റുകൾ, ജിമ്മുകൾ, ഹോട്ടലുകൾ എന്നിവ പോലുള്ള പൊതു ഇടങ്ങൾക്കായുള്ളതാണ്. എന്നാൽ ഇത്തരത്തിലുള്ള സർട്ടിഫിക്കേഷൻ രാജ്യാന്തര വിമാന യാത്ര പൂർണമായി പുനഃരാരംഭിക്കുന്നതിനെയും ബാധിക്കുന്ന തരത്തിലാക്കാൻ പല രാജ്യങ്ങളും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇപ്പോളിതാ ഫ്രാൻസും വാക്‌സിൻ പാസ്‌പോർട്ട് സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങുകയാണ്.
എയർ ഫ്രാൻസ് വിമാന യാത്രക്കാർക്കായി കോവിഡ് ഫ്രീ സ്റ്റാറ്റസ് ഡിജിറ്റൽ പാസ് ഫ്രാൻസ് പരീക്ഷിക്കുമെന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്.ഫ്രഞ്ച് കരീബിയൻ പ്രദേശങ്ങളായ മാർട്ടിനിക്, ഗ്വാഡലൂപ്പ് എന്നിവിടങ്ങളിലേക്കുള്ള എയർ ഫ്രാൻസ് വിമാനങ്ങൾക്കായി, യാത്രക്കാർക്ക് ഒരു വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സമീപകാലത്തെ നെഗറ്റീവ് കോവിഡ് ടെസ്റ്റ് കാണിക്കുന്ന ഒരു ഫോൺ അപ്ലിക്കേഷൻ അവതരിപ്പിക്കുന്ന തരത്തിലാണ് പദ്ധതി കൊണ്ട് വരുക.