- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും; അടിയന്തിര വാക്സിൻ അനുവദിച്ചത് അഞ്ചോളം ജില്ലകളിൽ വാക്സിൻ മുടങ്ങിയതോടെ
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്സിൻ കേരളത്തിലെത്തും.
വാക്സിൻ ക്ഷാമത്തെ തുടർന്ന് അഞ്ച് ജില്ലകളിൽ വാക്സിനേഷൻ മുടങ്ങിയിരുന്നു. കേരളത്തിന് അടുത്ത ബാച്ച് വാക്സിൻ നാളെ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ അഞ്ച് ജില്ലകളിൽ വാക്സിനേഷൻ മുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്സിൻ അനുവദിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ ഇന്നലെ വാക്സിനേഷൻ മുടങ്ങാനിടയായ സാഹചര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story