ചെന്നൈ: ധനുഷ് ക്യാരംസ് ചാമ്ബ്യനായെത്തുന്ന ചിത്രം വടചെന്നൈയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.പൊല്ലാതവൻ, ആടുകളം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ്- വെട്രിമാരൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വട ചെന്നൈ.

ഐശ്വര്യ രാജേഷും ആൻഡ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് വേൽ രാജാണ് ഛായഗ്രാഹണം നിർവഹിക്കുന്നത്, ലൈക പ്രൊഡക്ഷൻസും വണ്ടർബാർ ഫിലിംസും ചേർന്നാണ് വാടാ ചെന്നൈ നിർമ്മിക്കുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.സമുദ്രക്കനി, ഡാനിയൽ ബാലാജി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.