- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദയം സ്റ്റുഡിയോയിൽ ജോലി തുടങ്ങിയത് അഞ്ച് കൊല്ലം മുമ്പ്; കല്യാണ ഫോട്ടോകളിൽ മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയത് അറിഞ്ഞിട്ടും എഡിറ്റിങ്ങിലെ മിടുമിടുക്കന് ഒത്താശ ചെയ്തു; സ്വന്തമായ സ്ഥാപനം തുടങ്ങാൻ ബിബീഷ് ജോലി വിട്ടപ്പോൾ പണി കൊടുക്കാൻ സാമ്പിൾ പുറത്തുവിട്ടത് മുതലാളിയോ? വടകരയിലെ മോർഫിങിൽ പ്രതികൾ ഒളിവിൽ തന്നെ
വടകര: വിവാഹവീഡിയോകളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലചിത്രങ്ങൾ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിച്ച എഡിറ്ററെ കണ്ടെത്താനാവാതെ പൊലീസ്. വടകര സദയം എന്ന സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്ന ബിബീഷായിരുന്നു ഇതിന് പിന്നിൽ. സ്ഥാപന ഉടമകൾക്ക് ഇതിൽ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിബീഷിനെ ഇവർ സംരക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ പ്രതിഷേധം തുടരുകയാണ്. മോർഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷിന്റെ ഹാർഡ് ഡിസ്കിൽ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതിൽ മോർഫിങ് ചെയ്ത അശ്ശീലചിത്രങ്ങൾ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്
വടകര: വിവാഹവീഡിയോകളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലചിത്രങ്ങൾ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിച്ച എഡിറ്ററെ കണ്ടെത്താനാവാതെ പൊലീസ്. വടകര സദയം എന്ന സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്ന ബിബീഷായിരുന്നു ഇതിന് പിന്നിൽ. സ്ഥാപന ഉടമകൾക്ക് ഇതിൽ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിബീഷിനെ ഇവർ സംരക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ പ്രതിഷേധം തുടരുകയാണ്.
മോർഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷിന്റെ ഹാർഡ് ഡിസ്കിൽ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതിൽ മോർഫിങ് ചെയ്ത അശ്ശീലചിത്രങ്ങൾ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പൊലീസ് റെയ്ഡിൽ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാർ പ്രതിഷേധവുമായെത്തി.
ഉടമകളെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഏഴുമാസം മുമ്പുതന്നെ ബിബീഷ് ചിത്രങ്ങൾ മോർഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകൾക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, എഡിറ്റിങ്ങിൽ മിടുക്കനായതിനാൽ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാൾ മോർഫിങ് തുടർന്നപ്പോൾ നിയന്ത്രിക്കാൻ ഉടമകൾ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തിൽനിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നിൽ ഉടമകൾക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസിൽ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
പ്രദേശത്തെ സർവകക്ഷിസംഘമാണ് ആദ്യം വിഷയത്തിൽ ഇടപെട്ടത്. ഇവർ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ വൈക്കിലശ്ശേരി, മലോൽമുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടു. തുടർന്ന് ഡിസ്ക് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവിൽപ്പോയി. ഇവരെ കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ട് അഞ്ചുദിവസം കഴിഞ്ഞു. മോർഫ് ചെയ്ത ചിത്രങ്ങളുടെ ശേഖരം ബിബീഷിന്റെ കൈവശവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടുമേയെന്നും ആശങ്കയുണ്ട്. ഇതുവരെ ചിത്രങ്ങൾ പുറത്തുപോയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഫോട്ടോകൾ അശ്ളീലസൈറ്റുകളിലും മറ്റും അപ് ലോഡ് ചെയ്ത് ഇയാൾ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.
ബിബീഷിനെ പിടികിട്ടിയാലേ ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാകൂ. കേസ് പൊലീസിൽ എത്താൻ വൈകിയതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് പൊലീസ് നിലപാട്. ഇയാളുടെ ഭാര്യവീടായ ഇടുക്കിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കൾ ഉള്ളതായ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവർഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയിൽ ജോലിക്കെത്തിയത്. അന്നുമുതൽ മോർഫിങ്ങും തുടങ്ങി.
അതിനു മുമ്പുള്ള വിവാഹ വീഡിയോകളും മോർഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് സ്ത്രീകളാണ് ഇതുവരെ പരാതി നൽകിയത്. ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്തോറും വൈക്കിലശ്ശേരി, മലോൽമുക്ക് പ്രദേശവാസികളുടെ ആശങ്കയേറുന്നു.