- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത വിജ്ഞാനങ്ങൾ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണം: ശിഹാബ് പൂക്കോട്ടൂർ
വടക്കാങ്ങര: മത വിജ്ഞാനങ്ങൾ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. മനുഷ്യ ജീവിതത്തെ സർഗാത്മകമായും സൃഷ്ടിപരമായും ആവിഷ്‌കരിക്കുന്നതിൽ ഭൗതിക വിജ്ഞാനങ്ങളേക്കാൾ മികച്ച് നിൽക്കുന്നത് ആത്മീയ വിജ്ഞാനമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ മുഴുവൻ ജീവിതത്തിനും മതിയായ നിർദ്ദേശങ്ങൾ നൽകുന്നത് മത വിജ്ഞാനീയങ്ങളാണെന്നും ഖുർആൻ ലോകത്തെ തന്നെ വിസ്മയിപ്പിച്ച അറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മജ്‌ലിസ് മദ്രസ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വടക്കാങ്ങര എച്ച്.എം.എസ് മദ്രസയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മജ്‌ലിസ് മദ്രസ ബോർഡ് ഡയറക്ടർ സുശീർ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. നുസ്റത്തുൽ അനാം ട്രസ്റ് ചെയർമാൻ കെ അനസ്, ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ സെക്രട്ടറി ടി റസാഖ്, അക്കാദമിക് കൗൺസിൽ മലപ്പുറം പ്രസിഡന്റ് അബ്ദു റഹീം വറ്റലൂർ, ആന്റി സ്മോക്കിങ്ങ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ടാലന്റ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസ
വടക്കാങ്ങര: മത വിജ്ഞാനങ്ങൾ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. മനുഷ്യ ജീവിതത്തെ സർഗാത്മകമായും സൃഷ്ടിപരമായും ആവിഷ്‌കരിക്കുന്നതിൽ ഭൗതിക വിജ്ഞാനങ്ങളേക്കാൾ മികച്ച് നിൽക്കുന്നത് ആത്മീയ വിജ്ഞാനമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ മുഴുവൻ ജീവിതത്തിനും മതിയായ നിർദ്ദേശങ്ങൾ നൽകുന്നത് മത വിജ്ഞാനീയങ്ങളാണെന്നും ഖുർആൻ ലോകത്തെ തന്നെ വിസ്മയിപ്പിച്ച അറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മജ്‌ലിസ് മദ്രസ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വടക്കാങ്ങര എച്ച്.എം.എസ് മദ്രസയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മജ്‌ലിസ് മദ്രസ ബോർഡ് ഡയറക്ടർ സുശീർ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. നുസ്റത്തുൽ അനാം ട്രസ്റ് ചെയർമാൻ കെ അനസ്, ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ സെക്രട്ടറി ടി റസാഖ്, അക്കാദമിക് കൗൺസിൽ മലപ്പുറം പ്രസിഡന്റ് അബ്ദു റഹീം വറ്റലൂർ, ആന്റി സ്മോക്കിങ്ങ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ടാലന്റ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുതിയ പ്രവേശനം നേടിയ കുട്ടികൾക്ക് ഉപഹാരം സമർപ്പിച്ചു. ഇഫാ ആബിദീൻ ഗാനം ആലപിച്ചു. മുഹമ്മദ് ശാമിൽ ഖിറാഅത്ത് നടത്തി.
എച്ച്.എം.എസ് മദ്രസ പ്രധാനാധ്യാപകൻ ടി ഷഹീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനിയ ടീച്ചർ നന്ദിയും പറഞ്ഞു.