- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കുംനാഥക്ഷേത്രത്തിന്റെ കോടികൾ വിലമതിക്കുന്ന ഭൂസ്വത്തും വസ്തുവകളും അന്യാധീനപ്പെട്ടുപോകുമ്പോൾ ഉത്തരവാദിത്വപ്പെട്ടവർക്ക് മൗനം; കൊച്ചിൻ ദേവസം ബോർഡ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം; ഹൈക്കോടതിയിൽ ഹർജിയുമായി അയ്യന്തോളുകാരൻ
തൃശൂർ; വടക്കുംനാഥക്ഷേത്രത്തിന്റെ കോടികൾ വിലമതിക്കുന്ന ഭൂസ്വത്തും വസ്തുവകളും അന്യാധീനപ്പെട്ടുപോകുന്നെന്നും ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിക്കുകയാണെന്നും ആരോപണം.
ക്ഷേത്രത്തിനു ചുറ്റും സ്വരാജ് റൗണ്ടിൽ കോടികൾ വിലമതിക്കൂന്ന ഭൂമി വടക്കുംനാഥ ക്ഷേത്രത്തിന്റെതായിട്ടുണ്ടെന്നും ഇത് ഇന്ന് മറ്റുപലരുടെയും കൈവശത്തിലാണെന്നും ഇത് തിരിച്ചുപിടിക്കുന്നതിന് കൊച്ചി ദേവസ്വം ബോർഡ് ചെറുവരലനക്കുന്നില്ലന്നുമാണ് ആരോപണമുയർന്നിരിക്കുന്നത്.
ഈ വിഷയത്തിൽ 3 ഹർജ്ജികൾ ഹൈക്കോടതിയിൽ പരിഗണനയിലുണ്ടെന്നും നടപടികൾ പുരോഗഗമിക്കുകയാണെന്നും തൃശൂർ അയ്യന്തോൾ സ്വദേശിയും പൊതുപ്രവർത്തകനും വിശ്വാസിയുമായ കെ ബി സുമോദ് മറുനാടനോട് വ്യക്തമാക്കി.
സ്വരാജ് റൗണ്ടിന് സമീപം സ്വപ്നതീയറ്റർ സ്ഥിതിചെയ്യുന്ന ഭൂമി വടക്കുംവാഥ ദേവസ്വത്തിന്റെതാണെന്നും ഇത് അനധികൃതമായി കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുകയാണെന്നും തിരച്ചുപിടിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായിട്ടാണ് ആദ്യം സുമോദ് ഹൈക്കോടതിയെ സമീപിച്ചത്. പീന്നീട് തൃശൂർ കോർപ്പറേഷൻ നടത്തിവരുന്ന കെട്ടിടനിർമ്മാണത്തിനെതിരെയാണ്് രണ്ടാമത്തെ ഹർജ്ജി.സ്വരാജ് റൗണ്ടിന് തെക്കുഭാഗത്തുള്ള 32 സെന്റ് സ്ഥലത്താണ് തൃശൂർ കോർപ്പറേഷൻ കെട്ടിനിർമ്മാണം ആരംഭിച്ചിട്ടുള്ളത്.
വില്ലേജ് ഓഫീസിലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം കോർപ്പറേഷൻ നിർമ്മാണ് പ്രവർത്തനം നടത്തിവരുന്ന ഭൂമി വടക്കുംനാഥ ദേവസ്വത്തിന്റെതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഭൂമിയിൽ പ്രവേശിക്കുന്നതിനും നിർമ്മാണപ്രവർത്തനും അനുമതി നൽകരുതെന്നുമാണ് ഈ ഹർജ്ജിയിലെ പ്രധാന ആവശ്യം.
വിവരാവകാശ നിയമവകാശപ്രകാരം നൽകിയ അപേക്ഷയിൽ പുരാവസ്തുവകുപ്പിൽ നിന്നും ലഭിച്ച മറുപിടിലാണ് ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് വ്യക്തമായത്.നിലവിൽ കോർപ്പറേഷൻ നിർമ്മാണം ആരംഭിച്ച സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന കെട്ടടം കാലപ്പഴക്കത്തെത്തുടർന്ന് നിലംപൊത്തിയപ്പോഴാണ് കോർപ്പറേഷൻ പുതിയകെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
തൃശൂർ മൃഗശാല സ്ഥിതിചെയ്യുന്ന 4 പരം ഏക്കർവരുന്ന ഭൂമി ക്ഷേത്രസ്വത്താണെന്നും ഇത് ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നുമാണ് മൂന്നാമത്തെ ഹർജ്ജിയിലെ ആവശ്യം.ഹർജ്ജിയിൽ പരാമർശിച്ചിട്ടുള്ള വസ്തുതകൾ ശരിയാണെന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകൾ സഹിതമാണ് കോടതിയെ സമീപിച്ചിട്ടുള്ളതെന്നും അനുകൂലവിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുമോദ് വ്യക്തമാക്കി.
വ്യവസായ ഭീമന്മാരിൽ ചിലർ കോർപ്പറേഷന്റെ ഒത്താശയോടെ ക്ഷേത്രവക ഭൂമികൈവശത്തിലാക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. സെന്റിന് കോടികൾ തന്നെ വിലവരുന്ന ഭൂമിയാണ് ഇത്തരത്തിൽ അന്യാധീനപ്പെട്ടിട്ടുള്ളത്. ദശാബ്ദങ്ങളായി നടന്നുവരുന്ന ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിനോ നടപടികൾ സ്വീകരിക്കുന്നതിനോ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായിട്ടില്ല.
പാട്ടവ്യവസ്ഥിയിൽ നൽകിയിരുന്ന ഭൂമിയാണ് ഇത്തരത്തിൽ അന്യധീനപ്പെട്ടിരിക്കുന്നത്.കാലാവധി കഴിഞ്ഞിട്ടും ഇത് തിരിച്ചുപിടിക്കാത്തതിനുപിന്നിൽ ദുരൂഹതയുണ്ട്. വടക്കുംനാഥക്ഷേത്രത്തിന് ചുറ്റുമൂള്ളതും ക്ഷേത്രത്തിനവകാശപ്പെട്ടതുമായ ശതകോടികൾ വിലമതിക്കുന്നതുമായ ഭൂമി ഇതിനകം തന്നെ പലരുടെയും കൈകളിലെത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡിന് കീഴിലെ 400 -ളം ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽക്കാൻ പണമില്ലാതെ ഗവൺമെന്റ് പെടാപ്പാടുപെടുന്ന സാഹചര്യത്തിലാണ് ശതകോടികൾ വിലവരുന്നതും വടക്കുനാഥ ദേവസ്വത്തിന് അവകാശപ്പെട്ടതുമായ ഭൂമി അന്യാധീനപ്പെട്ടിട്ടുള്ളത് ആരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതകൂടിയാണ്.സുമോദ് കൂട്ടിച്ചേർത്തു.