ചെന്നൈ:' വൈകെ പുയൽ വടിവേലുവിൻ തൊല്ലെ താങ്ക മുടിയലെ' എന്നാണ് സാക്ഷാൽ ശങ്കർ പോലും പറയുന്നത്. ശങ്കർ നിർമ്മിച്ചു വിജയ് നായകനായ പുലി ഒരുക്കിയ ചിമ്പുദേവന്റെ ഇംസൈ അരസൻ 24-ാം പുലികേസിയുടെ ഷൂട്ടിംങ്ങിനിടയിലാണ് പ്രശ്‌നങ്ങൾ എല്ലാം. കോമഡി സൂപ്പർതാരം വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസൻ 24-ാം പുലികേസി ഇതിന്റെ രണ്ടാം ഭാഗത്തിലാണ് പ്രശ്്നങ്ങളുടെ നീണ്ട നിര അനുഭവിക്കേണ്ടി വരുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് തന്നെ മുടങ്ങിയ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. മൂന്നാം തവണയാണ് ഇപ്പോൾ ഷൂട്ടിങ് മുടങ്ങിയിരിക്കുന്നത്. വടിവേലുവിന്റെ പിടിവാശിയാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ശങ്കറും പ്രൊഡക്ഷൻ ടീമും പരാതിപ്പെടുന്നത്.

വൻ തുകയാണ്രേത ചിത്രത്തിലെ നായകവേഷത്തിനായി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടത്.തുടർന്നും ആദ്യ ഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ വടിവേലുവിനെ അഭിനയിപ്പിക്കുകയായിരുന്നു ശങ്കർ. തുടർന്ന ചിത്രത്തിന്റെ ഷുട്ടിങ്ങ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം വീണ്ടും പ്രതിഫലം ഉയർത്തി ചോദിച്ചു പിന്നീട് നിരവധി ചർച്ചകൾക്കു ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.

അടുത്തത് ചിത്രത്തിനായി ചാർട്ട് ചെയ്ത പല അഭിനേതാക്കളോടും ചേർന്ന് അഭിനയിക്കാൻ വടിവേലു വിമുഖത പ്രകടിപ്പിക്കുന്നതാണ്. മാത്രമല്ല തന്റെ പേഴ്‌സണൽ കോസ്റ്റിയൂമറെ സിനിമയ്ക്കായി നിയമിക്കണം എന്ന വടിവേലു ആവശ്യപ്പെടുകയും ശങ്കർ അനുവദിക്കുകയും ചെയ്തു എന്നാൽ യാളുടെ ജോലിയിൽ തൃപ്തി തോന്നാത്തതിനാൽ പിരിച്ചുവിട്ടു. ഇതോടെയാണ് ഇപ്പോൾ ചിത്രം മുടങ്ങിയിരിക്കുന്നത്.

എന്നാൽ ഇതിനെതിരെ വടിവേലു ചിത്രത്തിൽ അഭിനയിക്കാതെ പ്രതിഷേധിക്കുകയാണ്. ഒരു അനുരഞ്ജനത്തിനും വടിവേലു തയാറാകുന്നില്ലത്രെ. പ്രൊഡ്യൂസേർസ് അസോസിയേഷനും നടികർ സംഘത്തിനും ശങ്കർ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടികർ സംഘം വടിവേലുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

മിസ്വേൾഡ് റണ്ണർഅപ്പ് ആയ കേരളത്തിന്റെ സ്വന്തം പാർവ്വതി ഓമനക്കുട്ടനാണ് ഇംസൈ അരസൻ 24-ാം പുലികേസിയിൽ വടിവേലുവിന്റെ നായികയാകുന്നത്.ഇംസൈ അരസൻ 24-ാം പുലികേസി ഒന്നാം ഭാഗം സാമ്പത്തികമായി വൻവിജയം നേടുകയിരുന്നു. വടിവേലു ഇരട്ടവേഷത്തിലാണ് ഈ സിനിമയിൽ അഭിനയിച്ചത്. സഹോദരന്മാരായ ഈ രണ്ട് കഥാപാത്രങ്ങളിൽ ഒരാൾ പേടിത്തൊണ്ടനായ ഒരു രാജാവും, മറ്റേയാൾ മറ്റൊരിടത്ത് ജനിച്ച് വളർന്ന ധൈര്യശാലിയായ ഒരു യുവാവുമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാൾക്ക് മറ്റേയാളായി അഭിനയിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.