- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങുമായും ജൂനിയർ താരങ്ങളുമായി സഹകരിക്കില്ല; പ്രതിഫലം കൂട്ടി; ഇംസൈ അരസൻ 24 ാം പുലികേശി എന്ന ചിത്രത്തിന്റെ നിർമ്മാതാവിന്റെ പരാതിയിൽ നടൻ വടിവേലുവിന് വിലക്കുമായി തമിഴ് സിനിമ;വിലക്കിന് പുറമേ എട്ട് കോടി പിഴയും വാങ്ങാൻ നിർമ്മാതാക്കളുടെ അസോസിയേഷൻ
തമിഴിലെ ഹാസ്യതാരമായ വടിവേലുവിന് തമിഴ് സിനിമയിൽ വിലക്ക്. ഇംസൈ അരസൻ 23ാം പുലികേശി എന്ന ചിത്രത്തിന്റെ സംവിധായകനായ ശങ്കറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് വിലക്കിലേക്കും, പിഴയിലേക്കും നയിച്ചത്െന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം തമിഴ് സിനിമ കൂട്ടായ്മയായ നടികർ സംഘത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഇംസൈ അരസൺ 234ാം പുലി കോശി എന്ന ചിത്രത്തെ സംബന്ധിച്ചാണ് വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വടിവേലുവാണ്. എന്നാൽ ചിത്രീകരണം ആരംഭിച്ചതു മുതൽ താരത്തെപ്പറ്റിയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ജൂനിയർ താകരങ്ങളുമായി സഹകരിക്കില്ലെന്നും പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു എന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വടിവേലും നിരസിച്ചിരുന്നു. തനിക്കെതിരെ പുറത്തു വരുന്ന ആരോപണങ്ങൾ തന്റെ ഇമേജ് തകർക്കാൻ വേണ്ടിയാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും താരം അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ പ്രശ്‌നം നടികർ സംഘത്തിന്റെ മ
തമിഴിലെ ഹാസ്യതാരമായ വടിവേലുവിന് തമിഴ് സിനിമയിൽ വിലക്ക്. ഇംസൈ അരസൻ 23ാം പുലികേശി എന്ന ചിത്രത്തിന്റെ സംവിധായകനായ ശങ്കറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് വിലക്കിലേക്കും, പിഴയിലേക്കും നയിച്ചത്െന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം തമിഴ് സിനിമ കൂട്ടായ്മയായ നടികർ സംഘത്തിൽ നിന്ന് ഉണ്ടായിട്ടില്ല.
ഇംസൈ അരസൺ 234ാം പുലി കോശി എന്ന ചിത്രത്തെ സംബന്ധിച്ചാണ് വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വടിവേലുവാണ്. എന്നാൽ ചിത്രീകരണം ആരംഭിച്ചതു മുതൽ താരത്തെപ്പറ്റിയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ജൂനിയർ താകരങ്ങളുമായി സഹകരിക്കില്ലെന്നും പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു എന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വടിവേലും നിരസിച്ചിരുന്നു. തനിക്കെതിരെ പുറത്തു വരുന്ന ആരോപണങ്ങൾ തന്റെ ഇമേജ് തകർക്കാൻ വേണ്ടിയാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും താരം അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ പ്രശ്‌നം നടികർ സംഘത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. താരം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആക്ഷൻ എടുക്കുമെന്ന് സംഘടന ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ആരോഗ്യപരവും, സാമ്പത്തികമായ അഭപ്രായ വ്യത്യാസവും കാരണം ഈ ചിത്രത്തിൽ തുടർന്നഭിനയിക്കില്ലെന്ന നിലപാടിലാണ് വടിവേലു. ഇതോടെ പടത്തിന്റെ സംവിധായകൻ ചിമ്പുദേവനും, ഷങ്കറും പ്രൊഡ്യൂസേഴ്സ് കൗൺസിലിലും പരാതിയെത്തി.
9കോടി രൂപ ഇതുവരെ നിർമ്മാതാക്കൾ മുടക്കി കഴിഞ്ഞു. പടം മുടങ്ങിയാൽ അതു വലിയ ബാധ്യതയാകുമെന്ന് ഇവർ പറഞ്ഞു. 8 കോടി രൂപ വടിവേലു നഷ്ട പരിഹാരമായി നൽകേണ്ടി വരുമെന്നും സൂചനയുണ്ട്. ഇതോടെ സംഘടനകൾ വടിവേലുവിന് പരസ്യ വിലക്ക് ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇതിനു മുന്നോടിയായി അപ്രഖ്യാപിത വിലക്ക് തുടങ്ങി കഴിഞ്ഞു.