ചെന്നൈ: വൈകെ പുയൽ വടിവേലുവിൻ തൊല്ലെ താങ്ക മുടിയലെ' എന്ന് പറഞ്ഞ ശങ്കറിന്റെ പരാതിയിൽ ഒടുവിൽ വടിവേലുവിന് കിട്ടിയത് എട്ടിന്റെ പണി. വടിവേല നായകനായി ശങ്കർ നിർമ്മിക്കുന്ന ഇംസൈ അരസൻ 24-ാം പുലികേസി എന്ന സിനിമയുമായി കരാറിലേർപ്പെട്ടതിന് ശേഷം ചിത്രവുമായി സഹകരിക്കുന്നില്ല എന്ന പാരാതിയിലാണ് വടിവേലുവിന് പണികിട്ടിയത്. താരത്തിനോട് നിർമ്മാതാവിന് വന്ന നഷ്ടം പരിഹരിക്കാൻ എട്ടു കോടി 75 ലക്ഷം രൂപ ഫൈൻ അടയ്ക്കണമെന്നാണ് ചലച്ചിത്ര സംഘടന ഉത്തരവിട്ടത്.

തുടർന്ന് നടൻ വിശാൽ പ്രസിഡന്റായ പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അദ്ദേഹത്തെ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും താരം സഹകരിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് വടിവേലുവിന് പിഴ വിധിച്ചത്. ഇത് വടിവേലു അംഗീകരിച്ചില്ലെങ്കിൽ തുടർന്ന് കേസും സിനിമയിൽ നിന്ന് വിലക്കും നേരിടേണ്ടി വരുമന്നാണ് സൂചന.

കോമഡി സൂപ്പർതാരം വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസൻ 24-ാം പുലികേസി ഇതിന്റെ രണ്ടാം ഭാഗത്തിൽ വലിയ പ്രശ്്‌നങ്ങളാണ് ക്രൂവിന് അനുഭവിക്കേണ്ടി വരുന്നത്.

വൻ തുകയാണ്രേത ചിത്രത്തിലെ നായകവേഷത്തിനായി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടത്.തുടർന്നും ആദ്യ ഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ വടിവേലുവിനെ അഭിനയിപ്പിക്കുകയായിരുന്നു ശങ്കർ. തുടർന്ന ചിത്രത്തിന്റെ ഷുട്ടിങ്ങ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം വീണ്ടും പ്രതിഫലം ഉയർത്തി ചോദിച്ചു പിന്നീട് നിരവധി ചർച്ചകൾക്കു ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

അടുത്തത് ചിത്രത്തിനായി ചാർട്ട് ചെയ്ത പല അഭിനേതാക്കളോടും ചേർന്ന് അഭിനയിക്കാൻ വടിവേലു വിമുഖത പ്രകടിപ്പിക്കുന്നതാണ്. മാത്രമല്ല തന്റെ പേഴ്സണൽ കോസ്റ്റിയൂമറെ സിനിമയ്ക്കായി നിയമിക്കണം എന്ന വടിവേലു ആവശ്യപ്പെടുകയും ശങ്കർ അനുവദിക്കുകയും ചെയ്തു എന്നാൽ യാളുടെ ജോലിയിൽ തൃപ്തി തോന്നാത്തതിനാൽ പിരിച്ചുവിട്ടു. ഇതോടെയാണ് ഇപ്പോൾ ചിത്രം മുടങ്ങിയിരിക്കുന്നത്.

മിസ്വേൾഡ് റണ്ണർഅപ്പ് ആയ കേരളത്തിന്റെ സ്വന്തം പാർവ്വതി ഓമനക്കുട്ടനാണ് ഇംസൈ അരസൻ 24-ാം പുലികേസിയിൽ വടിവേലുവിന്റെ നായികയാകുന്നത്.ഇംസൈ അരസൻ 24-ാം പുലികേസി ഒന്നാം ഭാഗം സാമ്പത്തികമായി വൻവിജയം നേടുകയിരുന്നു. വടിവേലു ഇരട്ടവേഷത്തിലാണ് ഈ സിനിമയിൽ അഭിനയിച്ചത്. സഹോദരന്മാരായ ഈ രണ്ട് കഥാപാത്രങ്ങളിൽ ഒരാൾ പേടിത്തൊണ്ടനായ ഒരു രാജാവും, മറ്റേയാൾ മറ്റൊരിടത്ത് ജനിച്ച് വളർന്ന ധൈര്യശാലിയായ ഒരു യുവാവുമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാൾക്ക് മറ്റേയാളായി അഭിനയിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.