മനില: സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പുത്തൻ പരീക്ഷണങ്ങളിൽ എപ്പോഴും മുന്നിലാണ് ഫിലിപ്പൈൻസ്. പുരുഷ ലിംഗം വെളുപ്പിക്കൽ ട്രീറ്റ്‌മെന്റുമായാണ് നേരത്തെ ഫിലിപ്പൈൻകാർ എത്തിയതെങ്കിൽ ഇത്തവണ സ്ത്രീ ലൈംഗികാവയവം വെളിപ്പിക്കാനുള്ള മാർഗവുമായാണ് വന്നിരിക്കുന്നത്.

'ഏയ്ജൽ വൈറ്റനിങ്ങ്' എന്നറിയപ്പെടുന്ന വജീനൽ വൈറ്റനിങ്ങ് ട്രീറ്റ്മെന്റാണ് ഫിലിപ്പിയൻകാരുടെ ഇടയിലെ പുതിയ പ്രവണത. സെലിബ്രിറ്റി കോസ്മെറ്റിക് സർജനായ വിക്കി ബെലോയുടെ നേതൃത്വത്തിലുള്ള ബെലോ മെഡിക്കൽ ഗ്രൂപ്പ ്ക്ലീനിക്കുകളിലാണ് ഇത്തരം ട്രീറ്റ്‌മെന്റ് നടക്കുന്നത്. 17800 രൂപയാണ് ഇതിന്റെ ചെലവ്.

ലൈസൻസുള്ളവർക്കു മാത്രമേ ഈ ട്രീറ്റ്മെന്റ് ചെയ്യാൻ അവകാശമുള്ളു. 30 മിനുറ്റാണ് ഈ ട്രീറ്റമെറ്റിനു എടുക്കുന്ന സമയമെന്നാണ് റിപ്പോർട്ടുകൾ. വെജീന വെളുക്കുന്നതിനു മാത്രമല്ല ദൃഡമാക്കുന്നതിനും റിലാക്സ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും ഈ ട്രീറ്റമെറ്റ് ഉപയോഗപ്പെടും എന്നാണ് റിപ്പോർട്ട്.

തായ് ക്ലീനിക്കുകളിൽ പെനിസ് വൈറ്റനിങ്ങ് ട്രീറ്റ്മെന്റ് നൽകുന്നു എന്ന വാർത്ത എത്തിയതിനു പിന്നാലെയാണ് വെജീന വൈറ്റനിങ്ങ് ട്രീറ്റ്മെന്റും എത്തിയിരിക്കുന്നത്. എല്ലാ മാസവും നൂറിൽ കൂടുതൽ പുരുഷന്മാരാണ്. ബാങ്കോങ്ങിലെ ലെലക്സ് ആശുപത്രിയിൽ പെനിസ് വൈറ്റനിങ്ങ് ട്രീറ്റ്മെന്റിനായി എത്തുന്നതെന്നാണ് റിപ്പോർട്ട്.

എന്നാൽ തായ്ലാൻഡിലെ ആരോഗ്യ മന്ത്രാലയം ഇത്തരം ട്രീറ്റ്മെന്റ്ുകൾക്ക് താക്കീതുകൾ നൽകിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ നടത്തുന്ന ഈ ട്രീറ്റ്മെന്റുകൾ വേദന, നീര്, പാടുകൾ എന്നിവ ഉണ്ടാക്കുന്നതിനു പുറമേ ലൈംഗിക അവയവത്തിനെ മോശമായി ബാദിക്കൻ വരെ കാരണമായേക്കും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.