- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്സൂൾ കഴിച്ചാൽ ലൈംഗിക ശേഷി വർദ്ധിക്കുമെന്ന കാര്യത്തിൽ കോടതിക്ക് ഉറപ്പ് പോര; കണ്ണൂരിലെ വൈദ്യാസ് ആയുർവേദിക് കമ്പനിക്ക് 50,000 രൂപ പിഴയും ഉടമയ്ക്ക് കോടതി പിരിയും വരെ തടവും
കണ്ണൂർ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് ആയുർവേദ സ്ഥാപനത്തിന് പിഴ. ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് ആക്ട് 1954-ലെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ശിക്ഷ. മേലെ ചൊവ്വയിലെ വൈദ്യാസ് ആയുർവേദിക് പ്രൊഡക്ഷൻസ് ആൻഡ് റിസർച്ച് ഡിവിഷൻ എന്ന സ്ഥാപനത്തിനാണ് പിഴയടയ്ക്കേണ്ടിവന്നത്. ലൈംഗികശേഷി വർധിപ്പിക്കുമെന്ന തരത്തിൽ പരസ്യംചെയ്ത് ശക്തി കാപ്സ്യൂൾസ് എന്ന മരുന്ന് നിർമ്മിച്ച് വിതരണം ചെയ്തതിന്റെ പേരിലാണ് നടപടി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 50,000 രൂപ പിഴയടയ്ക്കാനും കോടതി പിരിയുന്നതുവരെ തടവിനും ശിക്ഷിച്ചത്. ഡ്രഗ്സ് & മാജിക് റമഡീസ് ആക്ട് 1954 ചട്ടങ്ങൾക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടാണ് ശിക്ഷ വിധിച്ചത്.

X
കണ്ണൂർ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് ആയുർവേദ സ്ഥാപനത്തിന് പിഴ. ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് ആക്ട് 1954-ലെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ശിക്ഷ.
മേലെ ചൊവ്വയിലെ വൈദ്യാസ് ആയുർവേദിക് പ്രൊഡക്ഷൻസ് ആൻഡ് റിസർച്ച് ഡിവിഷൻ എന്ന സ്ഥാപനത്തിനാണ് പിഴയടയ്ക്കേണ്ടിവന്നത്. ലൈംഗികശേഷി വർധിപ്പിക്കുമെന്ന തരത്തിൽ പരസ്യംചെയ്ത് ശക്തി കാപ്സ്യൂൾസ് എന്ന മരുന്ന് നിർമ്മിച്ച് വിതരണം ചെയ്തതിന്റെ പേരിലാണ് നടപടി.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 50,000 രൂപ പിഴയടയ്ക്കാനും കോടതി പിരിയുന്നതുവരെ തടവിനും ശിക്ഷിച്ചത്. ഡ്രഗ്സ് & മാജിക് റമഡീസ് ആക്ട് 1954 ചട്ടങ്ങൾക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടാണ് ശിക്ഷ വിധിച്ചത്.
Next Story

