- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ചരിത്രപരമായ തീരൂമാനം മറ്റു സംസ്ഥാനങ്ങളും മാതൃകയാകട്ടെ: ആറ് ദളിതർക്കുൾപ്പെടെ 36 അബ്രാഹ്മണർക്ക് ദേവസ്വം നിയമനം നൽകിയതിനെ അഭിനന്ദിച്ച് സ്റ്റാലിനും തെലങ്കാനയ്ക്കും പിന്നാലെ വൈകോയും; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ദളിത്-പിന്നോക്ക പീഡനങ്ങൾ കേൾക്കുന്നതിനിടെ അധകൃത സമൂഹങ്ങൾക്ക് പിണറായി താരമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: ദളിതരെ പൂജാരിമാരായി നിയമിച്ച കേരളത്തിന്റെ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഡിഎംകെ നേതാവ് വൈകോ. തൊട്ട്കൂടായ്മ ഇല്ലാതാക്കാനും അബ്രാഹ്മണരുടെ സാമൂഹിക നീതിക്കുവേണ്ടിയും പെരിയാർ രാമസ്വാമി വൈക്കത്ത് സമരം നടത്തിയതിനെ ഉൾപ്പെടെ പരാമർശിച്ചാണ് പിണറായിക്ക് ഫേസ്‌ബുക്കിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. തെലങ്കാനയിലെ ദളിത് സമൂഹവും ഡിഎംകെയും എംഡിഎംകെയും ഉൾപ്പെടെ തമിഴ്‌നാട്ടിലെ പ്രബല രാഷ്ട്രീയ കക്ഷികളും പിണറായി ആശംസിക്കുകയും ചെയ്തതോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരം ദളിത്, പിന്നോക്ക പീഡന വാർത്തകൾ വരുമ്പോൾ കേരളത്തിൽ അവർക്ക് അനുകൂലമായ സർക്കാരാണ് നിലകൊള്ളുന്നതെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. ആറ് ദളിതർ ഉൾപ്പെടെ 36 അബ്രാഹ്മണർക്ക് ദേവസ്വംബോർഡ് കഴിഞ്ഞ ദിവസം നിയമനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വൈകോയുടെ അഭിനന്ദന കത്ത്. സാമൂഹിക മാറ്റത്തിനായി നടപടാക്കിയ ഈ തീരുമാനത്തെ ഹൃദയത്തിന്റെ ആഴത്തിൽ
തിരുവനന്തപുരം: ദളിതരെ പൂജാരിമാരായി നിയമിച്ച കേരളത്തിന്റെ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഡിഎംകെ നേതാവ് വൈകോ. തൊട്ട്കൂടായ്മ ഇല്ലാതാക്കാനും അബ്രാഹ്മണരുടെ സാമൂഹിക നീതിക്കുവേണ്ടിയും പെരിയാർ രാമസ്വാമി വൈക്കത്ത് സമരം നടത്തിയതിനെ ഉൾപ്പെടെ പരാമർശിച്ചാണ് പിണറായിക്ക് ഫേസ്‌ബുക്കിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ദളിത് സമൂഹവും ഡിഎംകെയും എംഡിഎംകെയും ഉൾപ്പെടെ തമിഴ്‌നാട്ടിലെ പ്രബല രാഷ്ട്രീയ കക്ഷികളും പിണറായി ആശംസിക്കുകയും ചെയ്തതോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരം ദളിത്, പിന്നോക്ക പീഡന വാർത്തകൾ വരുമ്പോൾ കേരളത്തിൽ അവർക്ക് അനുകൂലമായ സർക്കാരാണ് നിലകൊള്ളുന്നതെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്.
ആറ് ദളിതർ ഉൾപ്പെടെ 36 അബ്രാഹ്മണർക്ക് ദേവസ്വംബോർഡ് കഴിഞ്ഞ ദിവസം നിയമനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വൈകോയുടെ അഭിനന്ദന കത്ത്. സാമൂഹിക മാറ്റത്തിനായി നടപടാക്കിയ ഈ തീരുമാനത്തെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് അഭിനന്ദിക്കുന്നുവെന്ന് വൈകോ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം ഒരു ചരിത്രപരമായ തീരുമാനമാണ്. കേരള സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ കൈവരിച്ച നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് തിരിച്ചറിവിന്റെ വെളിച്ചം വീശുന്നുവെന്ന് പറഞ്ഞാണ് വൈകോ കത്ത് അവസാനിപ്പിക്കുന്നത്.
ദളിതരെ പൂജാരിയായി നിയമിച്ച പിണറായി സർക്കാനെ അഭിനന്ദിച്ച് തെലങ്കാനയിൽ ദളിത് സമൂഹം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും അഭിനന്ദനവുമായി എത്തി. അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിയായി നിയമിച്ച ഉത്തരവിനെ അഭിനന്ദിച്ച് എംകെ സ്റ്റാലിൻ ട്വീറ്റ് ചെയ്യുകയായിരുന്നു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിൽ മാലയിട്ട് പാലഭിഷേകം നടത്തിയാണ് തെലങ്കാനയിലെ ദളിതർ കേരളാ സർക്കാരിന്റെ തീരുമാനം ആഘോഷിച്ചത്. സംഘപരിവാറിന്റെ ദളിത് അക്രമവും കേരള സർക്കാരിന്റെ ദളിത് അനുകൂല നിലപാടുകളും സോഷ്യൽ മീഡിയയിൽ ഇതോടെ വ്യാപക ചർച്ചയായിക്കഴിഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് ചരിത്രത്തിലാദ്യമായി ദളിതരും ഈഴവരും വിശ്വകർമജരുമടക്കമുള്ള പിന്നോക്കക്കാർക്ക് പൂജാരിമാരായി നിയമനം ലഭിച്ചത്. നാലു പുലയ സമുദായാംഗങ്ങളും ഒരു വേട്ടുവ സമുദായാംഗവും പൂജാരിമാരായി നിയമനം നേടി. പാർട്ട് ടൈം ശാന്തിക്കാരായി നിയമിതരായ ഇവർ മൂന്നോ നാലോ വർഷങ്ങൾക്കകം മുഴുവൻ സമയ പൂജാരിമാരാവും.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡു വഴി സുതാര്യമായ പരീക്ഷയും തെരഞ്ഞെടുപ്പും നടത്തിയതിലൂടെയാണ് ഇത്തവണ ഇത്തരത്തിൽ സുതാര്യമായ നിയമനത്തിന് വഴിയൊരുങ്ങിയത്. അതേസമയം, ദേശീയ തലത്തിൽ തന്നെ ബിജെപി സവർണ പ്രീണന നയമാണ് സ്വീകരിക്കുന്നതെന്നും അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ അവർ തയ്യാറാകുമോ എന്നുംമറ്റുമുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.