- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഷീർ അനുസ്മരണം നാളെ; പുസ്തകപ്രകാശനം, മാനവീയം വീഥിയിൽ മാങ്കോസ്റ്റീൻ തൈ നടീൽ
തിരുവനന്തപുരം: എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ കഥാ ശേഷനായിട്ട് ജൂലായ് അഞ്ചിന് 21 വർഷം തികയുന്നു. ബഷീറിന്റെ ഓർമ്മ നിലനിർത്താൻ തിരുവനന്തപുരത്തെ എഴുത്തുകാരികൾ വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ അന്ന് രാവിലെ മാങ്കോസ്റ്റിൻ മരത്തൈ നടുന്നു. മാധവിക്കുട്ടിയുടെ ഓർമ്മയ്ക്ക് നട്ട നീർമാതള മര ത്തിന്റെ സമീപത്താണ് മാങ്കോസ്റ്റി
തിരുവനന്തപുരം: എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ കഥാ ശേഷനായിട്ട് ജൂലായ് അഞ്ചിന് 21 വർഷം തികയുന്നു. ബഷീറിന്റെ ഓർമ്മ നിലനിർത്താൻ തിരുവനന്തപുരത്തെ എഴുത്തുകാരികൾ വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ അന്ന് രാവിലെ മാങ്കോസ്റ്റിൻ മരത്തൈ നടുന്നു. മാധവിക്കുട്ടിയുടെ ഓർമ്മയ്ക്ക് നട്ട നീർമാതള മര ത്തിന്റെ സമീപത്താണ് മാങ്കോസ്റ്റിൻ നടുന്നത്.
ചടങ്ങിൽ വച്ച് കെ. എ . ബീന രചിച്ച ' ബഷീർ എന്ന അനുഗ്രഹം' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം നടക്കും. പരിപാടികളുടെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പാപ്പക്കൊരാനേ ണ്ടാർന്ന് ' എന്ന കൃതിയുടെ നാടകാവിഷ്‌കാരം നടക്കും. മാനവീയം തെരുവോരക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സാബു ജോർജ് ആണ് നാടകം അവതരിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, ബിനോയ് വിശ്വം, ചന്ദ്രമതി, ഓ വി ഉഷ, കെ എ ബീന, സുസ്‌മേഷ് ചന്ദ്രോത്ത്. പ്രൊഫ ലക്ഷ്മി. സ്ഥലം: മാനവീയം വീഥി, വെള്ളയമ്പലം, തിരുവനന്തപുരം.
പരിപാടിയിലേക്ക് ഏവരേയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി തിരുവനന്തപുരം വിമൻ റൈറ്റേഴ്‌സ് ഫോറം കൺവീനർ ഗീത നസീർ അറിയിച്ചു.