- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന രചയിതാവ് വൈരമുത്തു ആശുപത്രിയിൽ; മധുര അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമെന്ന് അധികൃതർ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഭക്ഷണത്തിൽ നിന്നുള്ള അലർജി സംബന്ധമായ അസുഖത്തെത്തുടർന്ന്
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവ് വൈരമുത്തുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ നിന്നുള്ള അലർജി സംബന്ധമായ അസുഖത്തെത്തുടർന്നാണ് ചികിത്സ തേടിയതെന്നാണ് സൂചന. മധുര അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയെന്ന് സൂചന. പശുമലൈയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു അദ്ദേഹം ഇവിടെ നിന്നാണ് ആശുപത്രിയിലേയ്ക്കെത്തിച്ചത്. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്‌കാരം നേടിയ കലാകാരനാണ് വൈരമുത്തു. മീടു ക്യാമ്പയ്ന്റെ ഭാഗമായി ഗായിക ചിന്മയിയുൾപ്പെടെയുള്ളവരിൽ നിന്ന് ഗുരുതര ആരോപണങ്ങൾ നേരിടുകയാണ് വൈരമുത്തു. ആരോപണങ്ങളിൽ ചിന്മയിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് വൈരമുത്തു പറഞ്ഞത്. പ്രമുഖർക്കെതിരെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഫാഷനായാണ് ചിന്മയിയെപ്പോലുള്ളവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവ് വൈരമുത്തുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ നിന്നുള്ള അലർജി സംബന്ധമായ അസുഖത്തെത്തുടർന്നാണ് ചികിത്സ തേടിയതെന്നാണ് സൂചന.
മധുര അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയെന്ന് സൂചന. പശുമലൈയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു അദ്ദേഹം ഇവിടെ നിന്നാണ് ആശുപത്രിയിലേയ്ക്കെത്തിച്ചത്. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്‌കാരം നേടിയ കലാകാരനാണ് വൈരമുത്തു.
മീടു ക്യാമ്പയ്ന്റെ ഭാഗമായി ഗായിക ചിന്മയിയുൾപ്പെടെയുള്ളവരിൽ നിന്ന് ഗുരുതര ആരോപണങ്ങൾ നേരിടുകയാണ് വൈരമുത്തു. ആരോപണങ്ങളിൽ ചിന്മയിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് വൈരമുത്തു പറഞ്ഞത്. പ്രമുഖർക്കെതിരെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഫാഷനായാണ് ചിന്മയിയെപ്പോലുള്ളവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.