ബോക്‌സ് ഓഫീസിൽ കളക്ഷൻ റെക്കോർഡ് തകർത്തു മുന്നേറുന്ന പുലിമുരുകൻ മുന്നേറുമ്പോൾ ചിത്രത്തിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ടു ചെയ്തു പ്രചരിപ്പിക്കുന്നെന്നു അണിയറ പ്രവർത്തകരുടെ പരാതി. ആരാധകരുടെ ആവേശവും താരാധനയും കൊണ്ടാണ് തിയ്യറ്റുകളിൽ നിന്നും വീഡിയോ ഓൺലൈനിലേക്കും എത്തിയത്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ വേദനയുണ്ടാക്കുന്നു. കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക. സംവിധായകൻ പറയുന്നു

ഫേസ്‌ബുക്ക് പോസ്റ്റിലാണ് വൈശാഖ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

പ്രിയരേ,
ഇത് ഏറെ വേദനിപ്പിക്കുന്നു....

കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവർക്കും ഉള്ളിൽ 'പുലിമുരുകൻ' എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിങ്സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക.
സ്‌നേഹപൂർവം
വൈശാഖ്