മെൽബൺ : പ്രശസ്ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ.വൈശാഖൻ തമ്പി ഓസ്ട്രേലിയയിലെത്തുന്നു. മെയ്മാസം19 മുതൽ 27 വരെയാണ് ഓസ്ട്രേലിയയിലെവിവിധ നഗരങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നത്.

പ്രേക്ഷകരുമായിസംവദിക്കുന്ന ലളിതമായ പ്രഭാഷണങ്ങളാണ് വൈശാഖാനെ കേരളത്തിലെ വേദികളിൽ പ്രിയങ്കരനാക്കി മാറ്റിയത്. ചേർത്തല NSS കോളേജിലെ ഫിസിക്‌സ് വിഭാഗം അദ്ധ്യാപകനായ ഇദ്ദേഹം ആസ്‌ട്രോ സയൻസിലും നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എസ്സൻസ് മെൽബണിന്റെ ആഭിമുഖ്യത്തിലാണ് 'Way to Southern-Cross' എന്ന്‌പേരിട്ടിരിക്കുന്ന വൈശാഖൻ തമ്പിയുടെ ഓസ്ട്രേലിയൻ പര്യടനം
സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾ www.essense.org.au എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

വിവിധ നഗരങ്ങളിലെ പരിപാടിയുടെ വിശദാംശങ്ങൾ ചുവടെ:

PERTH
മെയ് 20 Sunday 5.30 PM
'അന്ത്യത്തിലേക്കുള്ള വഴികൾ '
Canning Townhall , Canning WA
More Info . 0432 334 804

BRISBANE
മെയ്‌ 22 Tuesday 6.00 PM
'വിൽക്കാനുണ്ട് കോമൺസെൻസ് '
Cooper Plain Library Hall , Brisbane
More Info: 0431 221 018

MELBOURNE
മെയ് 25 FRIDAY 6 .30
'REACH FOR THE STARS'
Mount Martha Observatory VIC.
Sky Watching session and Presentation'
More Info: 0470 023 793

MELBOURNE
മെയ് 26 Saturday 4.00 PM
'Masterminds '18' Quizshow and Presentation
Barry Road Community Centre, Thomastown.
'നവയുഗത്തിലെ മയിലെണ്ണക്കച്ചവടക്കാർ'
More Info: 0470 023 793

SYDNEY
May 27 Sunday 5PM
'ശാസ്ത്രത്തിന്റെ സ്വന്തം ക്‌ളീറ്റസ്'
Oatlands Golf Club, Oatlands NSW
more Info : 0434 287 260