- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മലയാളി പയ്യനെ ഓർത്ത് നമുക്കും അഭിമാനിക്കാം; ബോളിവുഡിന്റെ കിങ് ഖാനെ എടുത്ത് പൊക്കി താരമായ വൈഷ്ണവിനെ തേടി ഏ ആർ റഹ്മാൻ: ഇന്ത്യൻ സംഗീത ഇതിഹാസത്തിനൊപ്പം വേദി പങ്കിടാൻ വൈഷണവിന് ക്ഷണം
വൈഷ്ണവ് ഗിരീഷ് എന്ന ഈ മലയാളി പയ്യൻ ഇന്ന് നമ്മുടെ മാത്രം മുത്തല്ല. ഇന്ത്യക്കാർ മൊത്തത്തിൽ നെഞ്ചിലേറ്റിയിരിക്കുകയാണ് ഈ കൊച്ചു താരത്തെ. വൈഷ്ണവിനെ നമ്മളേക്കാളും കൂടുതൽ അറിയുന്നതും ഇഷ്ടപ്പെടുന്നതും ബോളിവുഡിലുള്ളവരാണെന്ന് നിസംശയം പറയാം. അത്രയ്ക്കുണ്ട് വൈഷ്ണവിന്റെ പ്രശസ്തി. കേരളത്തിൽ നിന്നും ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിൽ എത്തുക. അവിടെ തന്റേതായ ഇടം കണ്ടെത്തുക. അവിടെ വലിയ താരമായി മാറുക. സ്വപ്‌ന തുല്യമായ നേട്ടമാണ് ചെറിയ പ്രായത്തിനുള്ളിൽ വൈഷ്ണവ് നേടി എടുത്തത്. ഇതിനിടയിലാണ് ഷാരൂഖ് ഖാന്റെ വരവ്. തന്റെ പാട്ടു കേൾക്കാനെത്തിയ ബോളിവുഡിന്റെ കിങ് ഖാനെ എടുത്ത് ഉയർത്തിയാണ് വൈഷ്ണവ് വീണ്ടും ബോളിവുഡിന്റെ മനം കവർന്നത്. വൈഷ്ണവിന്റെ നിഷ്‌കളങ്കമായ ഈ പ്രകടനം ലോകം മുഴുവനുമുള്ള ഇന്ത്യക്കാർ ആസ്വദിച്ചിരുന്നു. ഒടുവിൽ ഇതാ വൈഷ്ണവിനെ തേടി മറ്റൊരു സുവർണ്ണാവസരം വന്നിരിക്കുന്നു. മറ്റാർക്കും കിട്ടാത്ത ഒരു അപൂർവ്വ ഭാഗ്യം. എ ആർ റഹ്മാനൊപ്പം വേദി പങ്കിടുക എന്ന അപൂർവ്വ ഭാഗ്യം. ഈ ഭാഗ്യം കിട്ടണമെങ്കിൽ പുണ്യം ചെയ്യണം എന്ന് പറയുന്നവരും
വൈഷ്ണവ് ഗിരീഷ് എന്ന ഈ മലയാളി പയ്യൻ ഇന്ന് നമ്മുടെ മാത്രം മുത്തല്ല. ഇന്ത്യക്കാർ മൊത്തത്തിൽ നെഞ്ചിലേറ്റിയിരിക്കുകയാണ് ഈ കൊച്ചു താരത്തെ. വൈഷ്ണവിനെ നമ്മളേക്കാളും കൂടുതൽ അറിയുന്നതും ഇഷ്ടപ്പെടുന്നതും ബോളിവുഡിലുള്ളവരാണെന്ന് നിസംശയം പറയാം. അത്രയ്ക്കുണ്ട് വൈഷ്ണവിന്റെ പ്രശസ്തി.
കേരളത്തിൽ നിന്നും ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിൽ എത്തുക. അവിടെ തന്റേതായ ഇടം കണ്ടെത്തുക. അവിടെ വലിയ താരമായി മാറുക. സ്വപ്‌ന തുല്യമായ നേട്ടമാണ് ചെറിയ പ്രായത്തിനുള്ളിൽ വൈഷ്ണവ് നേടി എടുത്തത്. ഇതിനിടയിലാണ് ഷാരൂഖ് ഖാന്റെ വരവ്. തന്റെ പാട്ടു കേൾക്കാനെത്തിയ ബോളിവുഡിന്റെ കിങ് ഖാനെ എടുത്ത് ഉയർത്തിയാണ് വൈഷ്ണവ് വീണ്ടും ബോളിവുഡിന്റെ മനം കവർന്നത്. വൈഷ്ണവിന്റെ നിഷ്‌കളങ്കമായ ഈ പ്രകടനം ലോകം മുഴുവനുമുള്ള ഇന്ത്യക്കാർ ആസ്വദിച്ചിരുന്നു.
ഒടുവിൽ ഇതാ വൈഷ്ണവിനെ തേടി മറ്റൊരു സുവർണ്ണാവസരം വന്നിരിക്കുന്നു. മറ്റാർക്കും കിട്ടാത്ത ഒരു അപൂർവ്വ ഭാഗ്യം. എ ആർ റഹ്മാനൊപ്പം വേദി പങ്കിടുക എന്ന അപൂർവ്വ ഭാഗ്യം. ഈ ഭാഗ്യം കിട്ടണമെങ്കിൽ പുണ്യം ചെയ്യണം എന്ന് പറയുന്നവരും ധാരാളമാണ്. അത്രയ്ക്കും വലിയ ഭാഗ്യമാണ് ഈ ചെറുപ്രായത്തിൽ വൈഷ്ണവിനെ തേടി എത്തിയിരിക്കുന്നത്. ഇളയദളപതി വിജയ്യുടെ സാന്നിധ്യവും ചടങ്ങിനു കൂടുതൽ മിഴിവേകും.
സ്വപ്നസദൃശ്യമായ ആ നേട്ടത്തിന്റെ പടിവാതിക്കലെത്തി നിൽക്കുകയാണ് സോഷ്യൽ മീഡിയയിലെ ഈ മിന്നും താരം. ഠലിമിറമഹ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ ങലൃമെഹന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏ.ആർ. റഹ്മാനും ഇളയ ദളപതി വിജയിക്കുമൊപ്പം വൈഷ്ണവ് ഗിരീഷ് സംഗീത വിരുന്ന് ഒരുക്കുന്നത്.
ചലച്ചിത്ര സംഗീത ജീവിതത്തിലും അഭിനയജീവിതത്തിലും യഥാക്രമം കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഏ.ആർ. റഹ്മാനെയും വിജയ് യെയും ആദരിക്കുന്ന ചടങ്ങ്് കൂടിയാകും ഇത്. തെരിയുടെ സൂപ്പർഹിറ്റ് വിജയത്തിനു ശേഷം സംവിധായകൻ അറ്റ്ലിയും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രമാണ് ങലൃമെഹ. ഏ.ആർ. റഹ്മാനാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. ഈ മാസം 20നു ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് അപൂർവ്വ സമാഗമത്തിനു വേദിയൊരുങ്ങുന്നത്.