- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ല്യാണ ഒരുക്കത്തിനെത്തിയ പെയിന്റർക്ക് ഭക്ഷണം വാങ്ങി വരവേ മരണം; പൊലീസിന് കണ്ട് അതിവേഗതയിൽ പോയത് അപകമുണ്ടാക്കിയെന്ന് എഫ് ഐ ആർ; ഇടിച്ചുതെറുപ്പിച്ച് കൊന്നതെന്ന് അച്ഛനും; മക്കളുടെ മരണത്തിലെ ദുരൂഹത നീക്കാൻ 8 വർഷം നടത്തിയ പോരാട്ടത്തിന് ഫലം കാണാതെ വക്കച്ചൻ യാത്രയായി
പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചൻ യാത്രയായി. 8 വർഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചൻ ഉണ്ടാവില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വഴി പ്രധാനമന്ത്രിക്കു നൽകിയ നിവേദനം തന്റെ ആവശ്യത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയിലായിരുന്നു വക്കച്ചൻ. മക്കളുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്നു മാനസികമായി തകർന്ന നിലയിലായിരുന്നു വക്കച്ചൻ. സഹോദരങ്ങളുടെ അപകടമരണം സംബന്ധിച്ച് കോടതി ഉത്തരവ് പറുപ്പെടുവിച്ചിട്ടും പൊലീസ് അന്വേഷണം ആരംഭിക്കാത്തത് അന്വേഷണം ആരംഭിക്കാത്തത് ദുരൂഹമെന്ന ആരോപണം ശക്തമായിരുന്നു. 2009 ഓഗസ്റ്റ് 30ന് പുലർച്ചെ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട് വിനു (28), സഹോദരൻ വിപിൻ (25) എന്നിവർ ബൈക്കിൽ സഞ്ചരിക്കവെ പാലാ ബിഷപ്ഹൗസിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു മരണമടഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വിനുവിന്റെ വിവാഹം 2009 സെപ്റ്റംബർ ഏഴിനു നടത്താൻ നിശ്ചയിച്ചിരുന്ന

പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചൻ യാത്രയായി. 8 വർഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചൻ ഉണ്ടാവില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വഴി പ്രധാനമന്ത്രിക്കു നൽകിയ നിവേദനം തന്റെ ആവശ്യത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയിലായിരുന്നു വക്കച്ചൻ. മക്കളുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്നു മാനസികമായി തകർന്ന നിലയിലായിരുന്നു വക്കച്ചൻ.
സഹോദരങ്ങളുടെ അപകടമരണം സംബന്ധിച്ച് കോടതി ഉത്തരവ് പറുപ്പെടുവിച്ചിട്ടും പൊലീസ് അന്വേഷണം ആരംഭിക്കാത്തത് അന്വേഷണം ആരംഭിക്കാത്തത് ദുരൂഹമെന്ന ആരോപണം ശക്തമായിരുന്നു. 2009 ഓഗസ്റ്റ് 30ന് പുലർച്ചെ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട് വിനു (28), സഹോദരൻ വിപിൻ (25) എന്നിവർ ബൈക്കിൽ സഞ്ചരിക്കവെ പാലാ ബിഷപ്ഹൗസിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു മരണമടഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വിനുവിന്റെ വിവാഹം 2009 സെപ്റ്റംബർ ഏഴിനു നടത്താൻ നിശ്ചയിച്ചിരുന്നു. വീട്ടിൽ കല്യാണ ഒരുക്കങ്ങളുടെ ഭാഗമായി പെയിന്റിങ് ജോലി നടക്കുകയായിരുന്നു.
അർദ്ധരാത്രിക്കുശേഷം വിനുവും വിപിനും പെയിന്റ് ചെയ്തിരുന്ന റെജി എന്നയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാനായി ബൈക്കിൽ ടൗണിലേക്ക് പോയി. പിന്നെയറിയുന്നത് രാത്രി 1.30ന് ബൈക്കപകടത്തിൽ ഇരുവരും മരിച്ചുവെന്നാണ്. പൊലീസ് ജീപ്പിലാണ് ഇരുവരെയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ്ജീപ്പ് കണ്ട് വേഗത്തിലോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിൽ പാർക്കു ചെയ്തിരുന്ന റോഡ് റോളറിൽ ഇടിച്ചാണ് അപകടമെന്നാണ് പൊലീസ് ഭാഷ്യം. അങ്ങനെ തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നതും.
എന്നാൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും റോഡ് റോളറിൽ കാണാനുണ്ടായിരുന്നില്ല. അപകടത്തെത്തുടർന്ന് ഫോറിൻസിക് അധികൃതർ നടത്തിയ തെളിവെടുപ്പിലും ബൈക്ക് റോഡ് റോളറിൽ ഇടിച്ചതായി കണ്ടെത്താനായില്ല. അപകടത്തിനിടയാക്കിയ പൊലീസ് ജീപ്പ് പാലാ സ്റ്റേഷനിൽനിന്നും മാറ്റിയതായും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് മരിച്ച യുവാക്കളുടെ അച്ഛൻ എം.എ. വക്കച്ചൻ, മുഖമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഭക്ഷണം വാങ്ങി തിരികെ വരുമ്പോൾ പിൻതുടർന്നെത്തിയ പൊലീസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.
ഇതേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണം കാര്യക്ഷമമാകാത്തതിനെത്തുടർന്ന് വക്കച്ചൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു അഡ്വ. അലക്സ് അകത്തുപറമുണ്ടവഴി സ്വകാര്യ അന്യായം പാലാ മജിസ്ട്രേറ്റ് ഫയൽ ചെയ്തു. ഇത് അംഗീകരിച്ച് കോടതി ഉത്തരവിട്ടെങ്കിലും സാങ്കേതികത്വം പറഞ്ഞു സിബിഐ അന്വേഷണം തടസ്സപ്പെടുത്തി. തുടർന്ന് പാലാ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. വി.ജി. വേണുഗോപാൽ വഴി സമർപ്പിച്ച പരാതിയെ തുടർന്ന് 2016 ഏപ്രിൽ 18ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദിനേശ് എം. പിള്ള ആറുമാസത്തിനുള്ളിൽ കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടും പൊലീസിന്റെ ഭാഗത്തുനിന്നു ഇതേവരെ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. ഇതേ തുടർന്നാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ സമീപിച്ചത്. വക്കച്ചന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 10നു ളാലം പുത്തൻപള്ളി സെമിത്തേരിയിൽ നടന്നു.
പൊലീസ് ഭാഷ്യത്തിന് വിരുദ്ധമാണ് തെളിവുകൾ. രണ്ട് ചെറുപ്പക്കാരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ യഥാർത്ഥ സംഭവം വെളിച്ചത്തുകൊണ്ടുവരണമെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്നു ആരോപണമുള്ള സയമത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയരാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസിനെതിരെ ഉയർന്നിട്ടുള്ള ആരോപണം ഗൗരവമുള്ളതാണ്. കൈ കാണിച്ചിട്ട് നിർത്താതെ ബൈക്കിൽപോയ തൊടുപുഴ സ്വദേശികളായ രണ്ടു യുവാക്കൾ സെന്റ് തോമസ് കോളേജിനു സമീപം വളവിൽ മരണപ്പെട്ടത് പാലാ പൊലീസിന്റെ ജീപ്പിടിച്ചിട്ടാണെന്ന ആക്ഷേപവും ഈ സംഭവത്തിനു കുറച്ചുനാൾ മുമ്പ് ഉയർന്നിരുന്നു.

