കേരള ലാ അക്കാഡമി ലാ കോളേജിൽ 3 ദിവസമായി നടന്നുവരുന്ന ആവേശഭരിതമായ ദേശീയ ക്ലയന്റ് കൺസൾട്ടിങ് മത്സരത്തിൽ സ്‌കൂൾ ഓഫ് ലാ, ക്രൈസ്റ്റ് ബാംഗ്ലൂർ വിദ്യാർത്ഥികളായ ആകാശ് തോമസ് ജോയ്, ഇപ്ഷിത സിങ് എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

സിംബയോസിസ് ലാ സ്‌കൂൾ, നോയിഡ വിദ്യാർത്ഥികളായ അറഫ് മുസ്തഫ ഹുസൈൻ, ഇഷിത താഗൂർ എന്നിവർ റണ്ണേഴ്‌സ്അപ്പായി. 10.11.2018ൽ വൈകുന്നേരം 5 മണിക്ക് കേരള ലാ അക്കാഡമി ക്യാമ്പസിൽവച്ച് നടന്ന സമാപനചടങ്ങിൽ . ബി. വാസുദേവൻ നായർ (അഡ്വക്കേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം), . വി.കെ. രാധാകൃഷ്ണൻ നായർ (അഡ്വക്കേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം), എവർറോളിങ് ട്രോഫി വിജയികൾക്ക് സമ്മാനിച്ചു.

വി. സുരേഷ് (അഡ്വക്കേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം), ശ്രീ. നാഗരാജ് നാരായണൻ (ചെയർമാൻ, കേരള ലാ അക്കാഡമി മൂട്ട് കോർട്ട് സെസൈറ്റി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.