- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
യുട്യൂബിൽ തരംഗമായി എഡ്മന്റണിലെ ചെറുപ്പക്കാരുടെ ഹ്രസ്വചിത്രം; വളി എന്ന ചിത്രം കണ്ടത് പത്ത് ലക്ഷത്തിലധികം പേർ
കാനഡയിലെ എഡ്മണ്ടനിൽ സിനിമയെ സ്വപ്നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചെറിയ ശ്രമമായ 'വളി' എന്ന ഷോർട് ഫിലിം യുടുബിൽ ഓരാഴ്ച്ച കൊണ്ട് പതിമൂന്ന് ലക്ഷം ആളുകൾ കണ്ട് വൻ വിജയമായി മാറിയിരിക്കുന്നു. അമ്പതിനായിരം പേരെങ്കിലും കാണും എന്ന പ്രതീക്ഷയിൽ റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ആളുകൾ കണ്ടത് സിനിമയുടെ അണിയറ പ്രവർത്തകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് .
''വളി'' എന്ന കൗതുകമുണർത്തുന്ന പേര് തന്നെയാണ് യുടുബിൽ ഈ ചിത്രം ക്ലിക്ക് ചെയ്ത കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. വിഷ്ണു രാജൻ എഴുതി സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം വളി വിടുന്ന സ്വഭാവം ഒരാളുടെ നിത്യ ജീവിതത്തിൽ വരുത്തുന്ന കുഴപ്പങ്ങളെ സരസമായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളി വലിയൊരു പ്രശ്നമായി മാറുന്ന കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സുധീഷ് സ്കറിയയുടെ മികവുറ്റ പ്രകടനമാണ് ഈ കൊച്ചു സിനിമയുടെ ഹൈലൈറ്റ്.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കിരൺ ദാസ് എഡിറ്റ് ചെയ്ത വളി ക്യാമറയിൽ പകർത്തിയത് ആൻഡ്രൂ അലക്സാണ്.പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിം വിഷ്ണുവിന്റെ ആദ്യത്തെ സംവിധാന സംരഭമാണ്.
അനു സുരേഷും നിമ്മി ജയിംസും ചേർന്ന് നിർമ്മിച്ച വളിയിൽ ഡിജോ, പ്രതീക്ഷ, നിമ്മി എന്നിവരും അഭിനയിച്ചിരിക്കുന്നു. അലക്സ് പൈകടയാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത്. യൂട്യുബിൽ റിലീസ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് പതിമൂന്ന് ലക്ഷം പേർ കണ്ട ഈ ഷോർട് ഫിലിം ഇരുപത് ലക്ഷം കടക്കാൻ ഇനി അധിക ദിവസം വേണ്ടി വരില്ല എന്ന് തീർച്ചയാണ്. വളിയുടെ വിജയം വലിയ പ്രചോദനമായി എടുത്തുകൊണ്ട് വ്യത്യസ്തമായ കൂടുതൽ സിനിമകൾ ചെയ്യാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർ തയ്യാറെടുക്കുകയാണ്. ആൽബർട്ടാ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ മികച്ച നടൻ തുടങ്ങിയ അവാർഡുകൾ കരസ്തമാക്കിയ വളി കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് കൊണ്ട് യൂ ട്യൂബിൽ ജൈത്രയാത്ര തുടരുകയാണ്.