തിരുവനന്തപുരം: സീരിയൽ നടൻ വലിയശാല രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുമെന്ന് വാർത്തകൽ വന്നിരുന്നു. മരണ ദിവസം രാത്രി തീർത്തും ദുരൂഹമായ സംഭവങ്ങളാണ് വീട്ടിലുണ്ടായതെന്നും ഞായറാഴ്ച് വലിയശാല രമേശിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരാതി കൊടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, പിതാവിന്റെ അകാലത്തിലുള്ള വേർപാടിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മകൾ എം.എസ് ശ്രുതി പ്രതികരിച്ചു. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു.

ശ്രുതിയുടെ കുറിപ്പ് ഇങ്ങനെ:

എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ...ദയവായി.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്. ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്ന്.

നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്‌ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാൻ താൽപര്യമില്ലാത്ത ആളുകൾ ചോദിക്കില്ല. അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങൾ ഒരു റൂമിൽ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങൾക്ക് നീതിവേണം. വ്യാജവാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്കും ഭാര്യയും മക്കളും ഉള്ളതല്ലേ.

ബന്ധുക്കൾ പറയുന്നത്...

രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പരിഭ്രാന്തരായി വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് പോലും ഓഫായിരുന്നു. പിന്നീട് ഒരു കാർ വീടിന് മുമ്പിലെത്തി. ഈ കാറിൽ ഡ്രൈവർക്ക് പുറമേ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയൽവാസി ഓടിയെത്തി. ഇവരോട് കാര്യങ്ങൾ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നാണ് വിശദീകരിച്ചതും.

കാറുമായെത്തിയ ഡ്രൈവറോടും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. നെഞ്ചു വേദനയുണ്ടായെങ്കിൽ ഉടൻ ആശുപത്രിയിൽ കൊണ്ടു പോകണം. അതിന് തൊട്ടടുത്ത വീട്ടിൽ എല്ലാം കാറുണ്ട്. ആരെ വിളിച്ചാലും അവർ ചെല്ലും. എന്നിട്ടും പുറത്തു നിന്ന് കാർ വിളിച്ചു വരുത്തി. പി ആർ എസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങി മരണം പുറത്ത് അറിയുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് വലിയശാല രമേശിന്റെ അയൽക്കാർ മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. കാനഡയിലുള്ള മകനാണ് ആത്മഹത്യാ വിവരം പൊലീസിനെ അറിയിച്ചത്.

വലിയശാല രമേശിന്റെ സംസ്‌കാര ശേഷം എല്ലാ ബന്ധുക്കളും മേട്ടുക്കടയിലെ വീട്ടിലുണ്ട്. ചടങ്ങുകൾക്ക് ശേഷം മാത്രമേ മറ്റ് ചർച്ചകളിലേക്ക് പോകൂ. ഇതിനൊപ്പം വലിയശാല രമേശിന്റെ ആദ്യ ഭാര്യയുടെ സ്വർണ്ണവും അമ്മയുടെ സ്വർണ്ണവും ആരുടെ കൈയിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്. വലിയ ദുരൂഹതകളിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് സൂചന. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ നിന്ന് മകൻ വലിയശാല രമേശിനെ വിളിച്ചിരുന്നു. അപ്പോൾ സന്തോഷത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിൽ മകൻ ഗോകുലിനും സംശയങ്ങളുണ്ട്

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ നിന്ന് മകൻ വലിയശാല രമേശിനെ വിളിച്ചിരുന്നു. അപ്പോൾ സന്തോഷത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിൽ മകൻ ഗോകുലിനും സംശയങ്ങളുണ്ട്.

വലിയ ശാലയുടെ മൃതുദേഹം ആദ്യം കണ്ടത് രണ്ടാം ഭാര്യയും അവരുടെ ആദ്യഭർത്താവിലുള്ള മകളുമാണ്.എന്നാൽ ഇവർ ഇത് ആരെയും അറിയിക്കാതെ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്. അയൽ വീട്ടുകാരോ ബന്ധുക്കളോ ഈ വിവരം അറിഞ്ഞില്ലന്നുള്ളതാണ് ശ്രദ്ധേയം. കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല.

രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്‌നങ്ങളിലേക്ക് മാറിയത്. വലിയശാലയുടെ പേരിലുണ്ടായിരുന്ന വീടിനെച്ചൊല്ലിയുള്ള തർക്കവും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന.വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു.പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും.

ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയുന്നു.

വലിയശാല രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നുണ്ട്.രമേശിന്റെ ഫോണിൽ ഇതിനുള്ള തെളിവ് ഉണ്ടാകുമെന്നും അവർ കരുതുന്നു. പൊലീസ് അന്വേഷണം വേഗത്തിലായാൽ സത്യം പുറത്തുവരുമെന്നാണ് അവർ പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യത്തിൽ പ്രാഥമിക തെളിവ് ശേഖരണം നടത്തുണ്ട്. വലിയശാല രമേശിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വികാരമാണ് സീരിയൽ രംഗത്തുള്ളവരും മറുനാടനോട് പങ്കുവച്ചത്.

നാടക രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് രമേശ് വലിയശാല. 20 വർഷത്തിലധികമായി സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.അതേസമയം നിരവധി പേരാണ് രമേശിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ചത്. പ്രശ്‌നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ' എന്നാണ് സോഷ്യൽ മീഡിയയിൽ സിനിമാ നിർമ്മാതാവ് കൂടിയായ ബാദുഷ എഴുതിയത്.മൂന്ന് ദിവസം മുൻപ് വരെ ബാദുഷയുടെ വരാൽ എന്ന ചിത്രത്തിലായിരുന്നു രമേശ് അവസാനമായി അഭിനയിച്ചത്.