- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കൊപ്പം അപാർട്മെന്റ് താമസിച്ചിരുന്ന യുവാവ്; വാക്കു തർക്കം കൊലപാതകമായെന്ന് പ്രാഥമിക നിഗമനം; യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് സൂചന. വലിയശാല വൈശാഖിനെ കൊന്നവരെ അതിവേഗം അറസ്റ്റു ചെയ്യാൻ പൊലീസ്

തിരുവനന്തപുരം: കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതകൾ ഏറെ. വലിയശാല സ്വദേശി വൈശാഖിനെ(32)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ ബന്ധങ്ങളുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് കൊല്ലപ്പെട്ടത്. ചുള്ളിമാനൂർ സ്വദേശിയായ സ്ത്രീയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായാണ് സൂചന.
ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു വൈശാഖ്. ആർ എസ് എസ് ബിജെപി പ്രവർത്തനകായിരുന്ന വൈശാഖ് പിന്നീട് കോൺഗ്രസിലേക്ക ചുവടുമാറ്റി. ചില രാഷ്ട്രീയ കേസുകളിൽ പ്രതിയുമായിരുന്നു.
ഈ അടുത്തിടെ തട്ടുകടയും നടത്തി. ഇതിനിടെയാണ് കൊലപാതകം. അപാർട്ട്‌മെന്റിൽ വൈശാഖും കൂട്ടുകാരും ചേർന്നാണ് താമസിച്ചിരുന്നത്. ഇവരുമായുള്ള തർക്കമാകും കൊലപാതക കാരണമെന്നാണ് വിലയിരുത്തൽ.


