- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വെള്ളാപ്പള്ളിയുടെ അതിമോഹം അമത് ഷാ ബിജെപിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നോൾ..
ഗുരു ദർശനങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് എസ് എൻ ഡി പി യുടെ നേത്രത്വ ത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുന്നത് വലിയൊരു അപരാധമല്ല. അത്തരം പരീക്ഷണങ്ങൾ കേരളത്തിൽ കഴിഞ്ഞു പോയതുമാണ്. എന്നാൽ ഇപ്പോൾ വെള്ളാപ്പള്ളിയും കുടുംബവും ഈഴവന്റെ പേരിൽ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കാനാണ് നോക്കുന്നത്. അബ്രഹാം മാസ്ലോ അദ്ദേഹത്തിന്റെ മുൻഗണനാ പ്രകാരം ഒര
ഗുരു ദർശനങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് എസ് എൻ ഡി പി യുടെ നേത്രത്വ ത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുന്നത് വലിയൊരു അപരാധമല്ല. അത്തരം പരീക്ഷണങ്ങൾ കേരളത്തിൽ കഴിഞ്ഞു പോയതുമാണ്. എന്നാൽ ഇപ്പോൾ വെള്ളാപ്പള്ളിയും കുടുംബവും ഈഴവന്റെ പേരിൽ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കാനാണ് നോക്കുന്നത്. അബ്രഹാം മാസ്ലോ അദ്ദേഹത്തിന്റെ മുൻഗണനാ പ്രകാരം ഒരു മനുഷ്യൻ അവനു സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായോക്കെ സുരക്ഷിതമായി കഴിഞ്ഞാൽ പിന്നീട നേതാവാകാൻ കൊതിക്കുമെന്നു പറയുന്നുണ്ട്. ആ അവസ്ഥ യിലൂടെയാണ് വെള്ളാപ്പള്ളി ഇപ്പോൾ കടന്നു പോകുന്നത്. അദ്ദേഹത്തിനു ജീവിതത്തിൽ ഇനിയൊരു ഭരണാധികാരി കൂടിയാകനമെന്നുള്ള അതിയായ ആഗ്രഹമുണ്ട്. അത് അമിത് ഷാ ബിജെപി യിലൂടെ നടപ്പിലാക്കാൻ വേണ്ടിയുള്ള പരീക്ഷണം മാത്രമാണ് ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള ചുവടു വെയ്പുകൾ.
വെള്ളാപ്പള്ളിയും ഭാര്യയും മകനുമാണ് നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ഈഴവന്റെ താല്പര്യമാണെങ്കിൽ മറ്റു ഈഴവ നേതാക്കൾ എവിടെ പോയി?. കുടുംബ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ക്രിസ്ത്യാന്മുസ്ലിം സമുദായങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വെള്ളാപ്പള്ളി നടത്തുന്ന വർഗീയ നീക്കങ്ങൾ എസ് എൻ ഡി പി യുടെ ചരിത്ര ത്തെ തന്നെ അദ്ദേഹം വ്യഭിച്ചരിക്കുന്നതിനു തുല്യമാണ്. ഈഴവർ ഉൾപ്പടെ ഉള്ള ഹിന്ദു ജന വിഭാഗം തഴയ പ്പെടുകയാണെന്നും ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾ സകലതും കീഴടക്കി വച്ചിരിക്കുകയനെന്നുമുള്ള ശശികല വേർഷൻ അസംബന്ധങ്ങൾ വെള്ളാപ്പള്ളി യും ആവർത്തിക്കുകയാണ്. വസ്തുതാപരമായി ഇവയൊന്നും ശരിയല്ല എന്നതാണ് യാഥാർത്ഥ്യം.
കേരള സംസ്ഥാന ത്തെ സർക്കാർ സർവ്വിസിലും ,പൊതു മേഖല സ്ഥാപനങ്ങളിലും യൂനിവേര്‌സിട്ടികളിലും പിന്നോക്ക ജന വിഭാഗങ്ങളുടെ പ്രാതിനിധ്യ ത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷന്റെ റി പ്പോർട്ടിൽ സംവരണം മൂലം കാര്യമായ പുരോഗതി നേടിയൊരു സമുദായമായാണ് ഈഴവ സമുദായത്തെ വിലയിരുത്തുന്നത്. മുസ്ലിം സമുദായം ഉൾപ്പെടെ ഉള്ളവർ അവരെ മാതൃകയാക്കണം എന്നും കമ്മിഷൻ പറയുന്നുണ്ട്. സംവരണ സമുദായങ്ങളിൽ സംവരണ നഷ്ടം ഏറ്റവും കുറവുള്ള സമുദായവും കൂടിയാണ് ഈഴവർ. ഒരു നൂറ്റാണ്ട മുമ്പ് അഞ്ചു രൂപ ശമ്പളമുള്ള സർക്കാർ ജോലിയിൽ എങ്കിലും ഒരു ഈഴവ നെയെങ്കിലും നിയമിക്കണ മെന്നും, പാഠ ശാലകളിൽ നിന്നും അവരെ ആട്ടിയോടിക്കുന്നത് അവസാനിപ്പിക്കണ മെന്നും രാജാവിനോട് ഈഴവ മെമോറിയലിലൂടെ യാചിച്ച ഒരു സമൂഹമാണ് ഇന്ന് സർക്കാർ സർവ്വീസിൽ വളർന്നു പന്തലിച്ച് നിൽക്കുന്നത്.
ഈ വലിയ മാറ്റത്തിലേക്കുള്ള സഞ്ചാര ത്തിൽ അവകാശ സംരക്ഷണ പോരാട്ടത്തിൽ ഈഴവന്റെ കൂടെ തോളോട് തോളുരുമ്മി നിന്ന ജന വിഭാഗങ്ങളാണ് ക്രിസ്ത്യാനികളും മുസ്ലിംകളും. ഈഴവ മെമോറിയലൈനും നിവർത്തന പ്രക്ഷോഭത്തിലും അവർ ഒരുമിച്ച് നിന്നു. ഐക്യ കേരളത്തിൽ സാമ്പത്തിക സംവരണ കൊണ്ട് വരാനുള്ള ആദ്യത്തെ ഇ എം എസ് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ഈഴവനും മുസ്ലിമും അടങ്ങുന്ന സംവരണ സമുദായങ്ങൾക്ക് വേണ്ടി സി എച്ച് മുഹമ്മദ് കോയ നിയമസഭയിൽ നിരത്തിയ വാദങ്ങൾ ചരിത്ര പ്രസിദ്ധമാണ്. എസ്എൻഡിപി നേതാവായ ആർ ശങ്കറും സി എച്ചും ഒരുമിച്ചാണ് സംവരണ അവകാശ ത്തിനു വേണ്ടി നിയമസഭ യിൽ പോരാടിയത്. ഈപോരാട്ടങ്ങളാണ് കമ്മ്യൂനിസ്റ്റ് സർക്കാരിന്റെ കണ്ണ് തുറപ്പിച്ചതും സാമുദായിക സംവരണം നില നിർത്താൻ പ്രേരിപ്പിച്ചതും. തുടർന്നിങ്ങോട്ട് മുസ്ലിം ലീഗിനോടോപ്പവും പിന്നോക്ക ക്രിസ്ത്യൻ സമുദായങ്ങളോട് ചേർന്ന് നിന്നും ഈഴവർ ഒരുപാട് അവകാശ പോരാട്ടങ്ങളിൽ ഏർപ്പെട്ടു. ഈ അടുത്ത വർഷങ്ങളിൽ വരെ സാക്ഷാൽ വെള്ളാപ്പള്ളി യും ഈ പിന്നോക്ക കൂട്ടായ്മയുടെ നേത്ര നിരയിൽ ഉണ്ടായിരുന്നു.
മോദി എല്ലിൻ കഷണം കാണിച്ചപ്പോൾ ഈ ചരിത്രം അദ്ദേഹം മറന്നു പോവുകയാണ്. സർക്കാർ സർവ്വിസിലോ, വിദ്യാഭ്യാസ പ്രവേശനങ്ങളിലോ മറ്റു സർക്കാർ സംവിധാനങ്ങളിലോ ഹിന്ദുക്കൾക്ക് അർഹമായതു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ കണക്കുകളുടെ ബലത്തിൽ അത് വ്യക്തമാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. പുകമറ സൃഷ്ടിക്കുകയല്ല വേണ്ടത്. കേരളത്തിന്റെ സാമുഹിക അന്തരീക്ഷ ത്തിൽ ഈഴവൻ മന്ത്രിയും മുഖ്യമന്ത്രിയും വരെ തുടർച്ചയായി ആയിട്ടുണ്ട്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മുഖ്യ സ്ഥാനത്ത്വി നിൽക്കുന്ന വി എസ് അച്ചുതാനന്ദനും, പിണറായി വിജയനും വി എം സുധീരനും ഒക്കെ ജന്മം കൊണ്ട് ഈഴവരാണ്. ചുരുക്കി പറഞ്ഞാൽ സർക്കാർ സർവിസിൽ ആയാലും കേരളത്തിന്റെ സാമുഹിക മണ്ഡലത്തിൽ ആയാലും ഈഴവനു അഭിമാനകരമായൊരു സ്ഥാനം ഇന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ ക്രിസ്ത്യൻ സമുദായത്തിന് ഒരു മേൽക്കൈ ഉണ്ട് എന്നതൊരു യാധര്ത്യമാണ്. നൂറ്റാണ്ടുകൾക്ക് മുൻപേ മിഷനറി മാരുടെ നേത്രത്വ ത്തിൽ ഉണ്ടായ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ഉണ്ടായൊരു സ്വാഭാവികമായൊരു മേൽക്കൈ മാത്രമാണത്. ഈഴവമുസ്ലിം സമുദായങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയത് വളരെ വൈകിയാണെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഏതു സമുദായ ത്തിലെ വിദ്യഭ്യാസ സ്ഥാപനമായാലും ബഹു ഭൂരിഭാഗവും ഇന്ന് കച്ച്ചവടവൽക്കരിക്കപ്പെടുകയും സ്വ സമുദായത്തിലെ തന്നെ പാവപ്പെട്ടവനോ, സാധാരണ ക്കാരനോ എത്തിപ്പെടാൻ പറ്റാത്തതായും മാറിയിട്ടുണ്ട്. ഏതു സമുദായ മാനെജ്‌മെന്റ് നടത്തുന്നതായാലും സർക്കാർ ശമ്പളം നൽകുന്നുണ്ടെങ്കിൽ അവിടങ്ങളിലെ നിയമനം സർക്കാർ തന്നെ നടത്തുന്ന സംവിധാന ത്തെ കുറിച്ചാണ് കേരളത്തിലെ പൊതു സമൂഹം ചിന്തിക്കേണ്ടത്.