വിജയ് ദേസിങ്ക് സംവിധാനം ചെയ്യുന്ന ' വല്ലവനുക്കും വല്ലവൻ'എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. നടൻ ബോബി സിംഹ പതിനാല് വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെരുവ് നാടക നടനായാണ് ബോബി ചിത്രത്തിൽ വേഷമിടുന്നത്.

ജിഗർ തണ്ടായിലും നേരത്തിലും ഇരൈവിയിലും പ്രകടനം കൊണ്ട് ഞെട്ടിച്ച ബോബി സിംഹയുടെ വിവിധ രൂപഭാവങ്ങളാണ് ടീസറിന്റെ ആകർഷണം.

ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള അസോൾട്ട് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് വല്ലവനുക്കും വല്ലവൻ. മലയാളി താരം ശിവദയാണ് നായിക.ഇരൈവിയിൽ മലർവിഴിയെ അവതരിപ്പിച്ച പൂജ ദേവരിയയും ചിത്രത്തിൽ നായികയാണ്.പതിനൊന്ന് ഗെറ്റപ്പുകളിലാണ് സിംഹ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ബ്ലാക്ക് ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രം വിജയ് തേസിംഗുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.