കാർത്തികപ്പള്ളി താലൂക്കിൽ വള്ളിപ്പാട് വില്ലേജിൽ നിന്നും നോർത്ത് അമേരിക്കയിൽ കുടിയേറിപ്പാർത്തവരുടെ മൂന്നാമത് കുടുംബസംഗമം ന്യൂയോർക്കിൽ വച്ച് നടത്തപ്പെടുന്നു.

ഓഗസ്റ്റ് 12ന് ശനിയാഴ്ച ന്യൂയോർക്കിലെ കൊറ്റിലിയൻ ഹോട്ടലിൽ വച്ച് രാവിലെ പത്തു മുതൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമുള്ള പ്രവാസികളായ വള്ളിപ്പാട്ടുകാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നതാണ്.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഉച്ചകഴിഞ്ഞ് നടത്തപ്പെടുന്ന ബിസിനസ് സമ്മേളനത്തിൽ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ചുള്ള തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - തച്ചൻ വർഗീസ് - 201 501 8399