- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകല്യങ്ങൾക്ക് ശരീരത്തിനെ മാത്രമേ കീഴ്പ്പെടുത്താൻ സാധിക്കുകയുള്ളൂ - മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: വൈകല്യങ്ങൾക്ക് നമ്മുടെ ശരീരത്തിനെ മാത്രമേ കീഴ്പ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ന്യൂ ബോൺ സ്‌ക്രീനിങ് പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്സ്ആപ്, ഫേസ്‌ബുക്ക് കൂട്ടായ്മയായ 'വാത്സല്യം' ശിശുദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യൂബോൺ സ്‌ക്രീനിങ് പോലുള്ള പദ്ധതികളുള്ളതിനാൽ ജനിതക രോഗങ്ങൾ ജനന സമയത്ത് തന്നെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാൻ സാധിക്കുന്നു. ഇത്തരം പദ്ധതികളിലൂടെ നിരവധി കുട്ടികൾക്ക് പ്രതീക്ഷയുള്ളൊരു ജീവിതം നൽകാൻ ആരോഗ്യ വകുപ്പിനു സാധിച്ചിട്ടുണ്ട്. സ്‌ക്രീനിംഗിലൂടെ കണ്ടെത്തിയ കുട്ടികൾക്ക ആവശ്യമായ തെറാപ്പികളും നൽകുന്നു. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷനിലൂടെയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങളും തെറാപ്പികളും ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന നവജാത ശിശു സ്‌ക്രീനിങ് പദ്ധതി പ്രസവം നടക്കുന്ന 89 സർക്കാർ ആശുപത്രികളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്
തിരുവനന്തപുരം: വൈകല്യങ്ങൾക്ക് നമ്മുടെ ശരീരത്തിനെ മാത്രമേ കീഴ്പ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ന്യൂ ബോൺ സ്‌ക്രീനിങ് പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്സ്ആപ്, ഫേസ്‌ബുക്ക് കൂട്ടായ്മയായ 'വാത്സല്യം' ശിശുദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യൂബോൺ സ്‌ക്രീനിങ് പോലുള്ള പദ്ധതികളുള്ളതിനാൽ ജനിതക രോഗങ്ങൾ ജനന സമയത്ത് തന്നെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാൻ സാധിക്കുന്നു. ഇത്തരം പദ്ധതികളിലൂടെ നിരവധി കുട്ടികൾക്ക് പ്രതീക്ഷയുള്ളൊരു ജീവിതം നൽകാൻ ആരോഗ്യ വകുപ്പിനു സാധിച്ചിട്ടുണ്ട്. സ്‌ക്രീനിംഗിലൂടെ കണ്ടെത്തിയ കുട്ടികൾക്ക ആവശ്യമായ തെറാപ്പികളും നൽകുന്നു.
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷനിലൂടെയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങളും തെറാപ്പികളും ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന നവജാത ശിശു സ്‌ക്രീനിങ് പദ്ധതി പ്രസവം നടക്കുന്ന 89 സർക്കാർ ആശുപത്രികളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും 18 വയസിനു താഴെയുള്ള കുട്ടികളിലെ ഹൃദ്രോഗങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്ന ഹൃദ്യം പദ്ധതിയുടെ ഓൺ ലൈൻ ആപ്ലിക്കേഷൻ ലോഞ്ചും മന്ത്രി നിർവഹിച്ചു.
പരിപാടിയിൽ കെ. മുരളീധരൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ശിശുദിനത്തിന്റെ ഭാഗമായി ഡി.ഇ.ഐ.സിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ 120ഓളം കുട്ടികൾ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടർ ഡോ. സുനിജ, ശിശുരോഗ വിദഗ്ധൻ ഡോ. റിയാസ് എന്നിവർ ന്യൂബോൺ സ്‌ക്രീനിംങ് ബോധവതകരണ ക്ലാസ്സുകൾ രക്ഷിതാകൾക്ക് നൽകി.
കൗൺസിലർ പാളയം രാജൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യകേരളം മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, അഡി. ഡയറ്കടർ ഡോ.എസ്. ഉഷാകുമാരി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർഡോ. നിതാ വിജയൻ, തുടങ്ങിയവർ സംസാരിച്ചു