- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും വാനാക്രി ആക്രമണം; ബ്രിട്ടനിലും ലണ്ടനിലും അതിവേഗം വ്യാപിക്കുന്ന വൈറസുകൾ കമ്പ്യൂട്ടറുകൾ തകർക്കുന്നു; യുക്രൈനിൽ തുടങ്ങിയ ആക്രമണം ഇനി നീളുന്നത് ഇന്ത്യയിലേക്ക്; എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കാൻ നിർദ്ദേശം
ലണ്ടൻ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് പൂർവാധികം ശക്തിയോടെ കമ്പ്യൂട്ടറുകളെ തകർക്കുന്ന വാനാക്രൈ ആക്രമണം. ബ്രിട്ടനിലും റഷ്യയിലും ഇതിനകം നിരവധി കമ്പ്യൂട്ടറുകൾ തകർത്തതായാണ് റിപ്പോർ്ട്ടുകൾ. മാസങ്ങൾക്കുമുമ്പ് ഉണ്ടായ ആക്രമണം തകർത്തതിന്റെ ആഹ്‌ളാദത്തിൽ നിൽക്കുന്ന ലോകരാജ്യങ്ങൾക്ക് വൻ ഭീഷണിയായാണ് പുതിയ ആക്രമണം എത്തുന്നത്. റഷ്യയും ബ്രിട്ടനും ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ ആക്രമണമുണ്ടായി. വൈറസ് ദ്രുതഗതിയിൽ കംപ്യൂട്ടറുകളിൽ വ്യാപിക്കുകയാണ്. ഇന്ത്യയിലും വലിയതോതിൽ ആക്രമണമുണ്ടായേക്കും എന്നാണു റിപ്പോർട്ട്. കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നു സൈബർ സുരക്ഷാ വിദഗ്ദ്ധർ അറിയിച്ചു. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്‌കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണു വാനാക്രിയുടെ രീതി. യുക്രൈനിലെ ഏറ്റവുംവലിയ സൈബർ ആക്രമണമാണു ചൊവ്വാഴ്ച ഉണ്ടായത്. സ്‌പെയിൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധയുണ്ടാകും. പ്രമുഖ ഡാനിഷ് ഷിപ്പിങ് കമ്പനി, ബ്രിട്ടീഷ് പരസ്യക്കമ്പനി എന്നിവിടങ്ങളിൽ ആക്രമണ
ലണ്ടൻ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് പൂർവാധികം ശക്തിയോടെ കമ്പ്യൂട്ടറുകളെ തകർക്കുന്ന വാനാക്രൈ ആക്രമണം. ബ്രിട്ടനിലും റഷ്യയിലും ഇതിനകം നിരവധി കമ്പ്യൂട്ടറുകൾ തകർത്തതായാണ് റിപ്പോർ്ട്ടുകൾ. മാസങ്ങൾക്കുമുമ്പ് ഉണ്ടായ ആക്രമണം തകർത്തതിന്റെ ആഹ്‌ളാദത്തിൽ നിൽക്കുന്ന ലോകരാജ്യങ്ങൾക്ക് വൻ ഭീഷണിയായാണ് പുതിയ ആക്രമണം എത്തുന്നത്.
റഷ്യയും ബ്രിട്ടനും ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ ആക്രമണമുണ്ടായി. വൈറസ് ദ്രുതഗതിയിൽ കംപ്യൂട്ടറുകളിൽ വ്യാപിക്കുകയാണ്. ഇന്ത്യയിലും വലിയതോതിൽ ആക്രമണമുണ്ടായേക്കും എന്നാണു റിപ്പോർട്ട്. കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നു സൈബർ സുരക്ഷാ വിദഗ്ദ്ധർ അറിയിച്ചു.
കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്‌കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണു വാനാക്രിയുടെ രീതി. യുക്രൈനിലെ ഏറ്റവുംവലിയ സൈബർ ആക്രമണമാണു ചൊവ്വാഴ്ച ഉണ്ടായത്. സ്‌പെയിൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധയുണ്ടാകും. പ്രമുഖ ഡാനിഷ് ഷിപ്പിങ് കമ്പനി, ബ്രിട്ടീഷ് പരസ്യക്കമ്പനി എന്നിവിടങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. രാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്നു ബ്രിട്ടീഷ് ദേശീയ സൈബർ സുരക്ഷാവിഭാഗം അറിയിച്ചു.
അതേസമയം, നേരത്തെ നടന്ന സൈബർ ആക്രമണത്തിനുപിന്നിൽ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും കണ്ടെത്തി. ആക്രമണത്തിനു പിന്നിലെ കൊറിയൻ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതു പിന്നീട് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുകയായിരുന്നു. ബ്രിട്ടന്റെ നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻസിഎസ്‌സി) ആണു രാജ്യാന്തര അന്വേഷണത്തിനു നേതൃത്വംനൽകുന്നത്. ഉത്തരകൊറിയയിലെ മാൽവെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രിയുടെ ഉപജ്ഞാതാക്കളെന്നാണ് എൻസിഎസ്‌സിയുടെ നിഗമനം.
യുഎസ് അന്വേഷകരും ഇതു ശരിവയ്ക്കുന്നു. 2014ൽ സോണി പിക്‌ചേഴ്‌സിന്റെ സൈറ്റുകളിൽ കടന്നുകയറി പുറത്തിറങ്ങാനുള്ള സിനിമകളടക്കം ചോർത്തിയതും ഇതേ സംഘമാണെന്നാണു കരുതുന്നത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന 'ഇന്റർവ്യൂ' എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു അവരുടെ സൈറ്റുകളിൽ ആക്രമണം.
ദക്ഷിണ കൊറിയൻ സൂപ്പർ മാർക്കറ്റുകളുടെ സൈബർ ശൃംഖലയിലും മുൻപു ലസാറസ് സംഘം കടന്നു കയറിയിരുന്നു. മേയിലാണു വാനാക്രി ആക്രമണം ലോകമെങ്ങുമുണ്ടായത്. കേരളത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫിസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായി. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സർവീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്.