- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണാക്യു സെന്റ് ജയിംസ് പള്ളി ദശാബ്ദി ആഘോഷം നാളെ
ന്യൂജേഴ്സി: മലങ്കര ചർച്ച് ഡയോസിസിൽ ഉൾപ്പെട്ട വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ആഘോഷ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 15 ശനിയാഴ്ച രാവിലെ 8.30 മുതൽ 12 മണിവരെയുള്ള സമയത്താണ് ദശാബ്ദി സമാപന ചടങ്ങുകൾ നടക്കുക. മലങ്കര ആർച്ച് ഡയോസിസിന്റെ ആർച്ച് ബിഷപ്പും, പാത്രിയർക്കൽ വികാരിയുമായ അഭി.യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ പ്രധാനകാർമ്മികത്വത്തിൽ വി.കുർബാനയും, ദശാബ്ദി സ്മാരകമായി പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കൽക്കുരിശിന്റെ കൂദാശയും നടക്കും. കൊടിമര സമർപ്പണവും ഇതോടൊന്നിച്ച് നടത്തപ്പെടും. ദശാബ്ദി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ മെത്രാപ്പൊലീത്താ അദ്ധ്വക്ഷത വഹിക്കും. ഇടവക മെത്രാപ്പൊലീത്തായേയും, ഇടവകയിൽ ശുശ്രൂഷകൾ ചെയ്ത ബഹു.വികാരിമാരേയും, ഇടവകയുടെ സ്ഥാപക അംഗങ്ങളേയും ചടങ്ങിൽ ആദരിക്കും. സമ്മേളനാന്തരം, ആശീർവാദവും, തമുക്ക് നേർച്ച വിളമ്പും, സ്നേഹവിരുന്നും നടക്കും. ദശാബ്ദി ആഘോഷ സമാപന ചടങ്ങുകളിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജെറി ജേക്
ന്യൂജേഴ്സി: മലങ്കര ചർച്ച് ഡയോസിസിൽ ഉൾപ്പെട്ട വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ആഘോഷ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 15 ശനിയാഴ്ച രാവിലെ 8.30 മുതൽ 12 മണിവരെയുള്ള സമയത്താണ് ദശാബ്ദി സമാപന ചടങ്ങുകൾ നടക്കുക.
മലങ്കര ആർച്ച് ഡയോസിസിന്റെ ആർച്ച് ബിഷപ്പും, പാത്രിയർക്കൽ വികാരിയുമായ അഭി.യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ പ്രധാനകാർമ്മികത്വത്തിൽ വി.കുർബാനയും, ദശാബ്ദി സ്മാരകമായി പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കൽക്കുരിശിന്റെ കൂദാശയും നടക്കും. കൊടിമര സമർപ്പണവും ഇതോടൊന്നിച്ച് നടത്തപ്പെടും.
ദശാബ്ദി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ മെത്രാപ്പൊലീത്താ അദ്ധ്വക്ഷത വഹിക്കും. ഇടവക മെത്രാപ്പൊലീത്തായേയും, ഇടവകയിൽ ശുശ്രൂഷകൾ ചെയ്ത ബഹു.വികാരിമാരേയും, ഇടവകയുടെ സ്ഥാപക അംഗങ്ങളേയും ചടങ്ങിൽ ആദരിക്കും. സമ്മേളനാന്തരം, ആശീർവാദവും, തമുക്ക് നേർച്ച വിളമ്പും, സ്നേഹവിരുന്നും നടക്കും. ദശാബ്ദി ആഘോഷ സമാപന ചടങ്ങുകളിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജെറി ജേക്കബ് എം.ഡി(845 519 9669), ശ്രീകുര്യൻ സീതകുന്നൻ(വൈസ് പ്രസിഡണ്ട്)9737234592, ശ്രീ.ജേക്കബ് വറുഗീസ് (സെക്രട്ടറി) 973 901 2115, ജോ കുര്യൻ (ട്രസ്റ്റി) 9143562673, ബിജു കുര്യൻ മാത്യു(ദശാബ്ദി ആഘോഷ കൺവീനിർ) 973 508 8096. ബിജു കുര്യൻ മാത്യു അറിയിച്ചതാണിത്.