- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകരുമായി പ്രശ്‌നം ഉണ്ടായെന്ന പേരിൽ റിമാൻഡ് ചെയ്യപ്പെട്ട യുവ ഡോക്ടറെയും കുടുംബത്തെയും മോചിപ്പിച്ച് ഹൈക്കോടതി; അനാവശ്യ വകുപ്പ് ചാർത്തി ജാമ്യമില്ലാതെ അകത്തിട്ട നടപടി റദ്ദുചെയ്തു; കോടതി - പൊലീസ് സ്റ്റേഷൻ പരിസരം വിട്ടുപോകരുതെന്ന നിർദ്ദേശം പാരയാകും
കൊച്ചി: കുടുംബ കോടതിയിൽ വച്ച് ഭാര്യയുമാള്ള പ്രശ്‌നം പരിഹരിക്കുന്നതിനിടെ അഭിഭാഷകരുമായി സംഘർഷമുണ്ടായതിനെ തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട് റിമാൻഡ് ചെയ്യപ്പെട്ട യുവ ഡോക്ടറെയും കുടുംബത്തെയും ഹൈക്കോടതി ഇടപെട്ട് മോചിപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലുണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ മൂന്നാഴ്‌ച്ചയോളമാണ് റിമാൻഡിൽ കഴിയപ്പെട്ട യുവ ഡോക്ടർക്കും പിതാവിനും സഹോദരനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ വിഷയത്തിൽ പ്രതികാര ബുദ്ധിയോടെയാണ് അഭിഭാഷകർ പെരുമാറിയിരുന്നത്. ഇവർക്ക് വേണ്ടി ഹാജരാകുന്നതിൽ നിന്നും അഭിഭാഷകരെ ബാർഅസോസിയേഷൻ വിലക്കിയ നടപടി പോലുമുണ്ടായി. വഞ്ചിയൂർ കോടതി പരിസരത്ത് അഭിഭാഷകരുമായുണ്ടായ സംഘർഷത്തിന്റെ പേരിലാണ് ഡോ. വിഷ്ണു വിജയ്, സഹോദരൻ വിപിൻ വിജയ്, പിതാവ് ടി.വിജയകുമാർ എന്നിവർ അറസ്റ്റു ചെയ്തത്. കീഴ്‌കോടതിയൽ നിന്നും ജാമ്യം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തര് നേടിയതും. ജസ്റ്റിസ് പി.ഉബൈദാണ് പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിഷ്ണു വിജയിന്റെ കുടുംബ

കൊച്ചി: കുടുംബ കോടതിയിൽ വച്ച് ഭാര്യയുമാള്ള പ്രശ്‌നം പരിഹരിക്കുന്നതിനിടെ അഭിഭാഷകരുമായി സംഘർഷമുണ്ടായതിനെ തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട് റിമാൻഡ് ചെയ്യപ്പെട്ട യുവ ഡോക്ടറെയും കുടുംബത്തെയും ഹൈക്കോടതി ഇടപെട്ട് മോചിപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലുണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ മൂന്നാഴ്‌ച്ചയോളമാണ് റിമാൻഡിൽ കഴിയപ്പെട്ട യുവ ഡോക്ടർക്കും പിതാവിനും സഹോദരനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ വിഷയത്തിൽ പ്രതികാര ബുദ്ധിയോടെയാണ് അഭിഭാഷകർ പെരുമാറിയിരുന്നത്. ഇവർക്ക് വേണ്ടി ഹാജരാകുന്നതിൽ നിന്നും അഭിഭാഷകരെ ബാർഅസോസിയേഷൻ വിലക്കിയ നടപടി പോലുമുണ്ടായി.
വഞ്ചിയൂർ കോടതി പരിസരത്ത് അഭിഭാഷകരുമായുണ്ടായ സംഘർഷത്തിന്റെ പേരിലാണ് ഡോ. വിഷ്ണു വിജയ്, സഹോദരൻ വിപിൻ വിജയ്, പിതാവ് ടി.വിജയകുമാർ എന്നിവർ അറസ്റ്റു ചെയ്തത്. കീഴ്‌കോടതിയൽ നിന്നും ജാമ്യം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തര് നേടിയതും. ജസ്റ്റിസ് പി.ഉബൈദാണ് പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷ്ണു വിജയിന്റെ കുടുംബത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിലെ മീഡിയേഷൻ സെന്ററിൽ ബന്ധുവുമായി ആരംഭിച്ച വാക്കേറ്റത്തിന്റെ തുടർച്ചയായി അഭിഭാഷകരുമായി പ്രശ്‌നമുണ്ടായി. ആക്രമിച്ചെന്നും മറ്റും അഭിഭാഷകൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. അഭിഭാഷകരുടെ നിസഹകരണം മൂലം സ്വന്തം നിലയ്ക്കു ജയിൽ സൂപ്രണ്ട് മുഖേന മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യഹർജി നൽകിയെങ്കിലും ജാമ്യം ലഭിച്ചില്ല.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു റിമാൻഡിലായ ഇവരുടെ തടങ്കൽ നീളുന്ന സാഹചര്യത്തിലാണു ഹൈക്കോടതിയിലെത്തിയത്. ഇവരുടെ വക്കാലത്ത് ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ റോഷൻ ഡി. അലക്‌സാണ്ടറാണ് ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത് കോടതിയിൽ ഹാജരായത്.
അഭിഭാഷകരെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ജയിലിലായവരെ ജാമ്യത്തിലിറക്കാൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായില്ല. ചിലർ അതിന് തയ്യാറായെങ്കിലും അവരെ അഭിഭാഷക സംഘടന പിന്തിരിപ്പിച്ചുവെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതോടെ മൂന്നാഴ്ചയിലധികമായി ജാമ്യാപേക്ഷ പോലും സമർപ്പിക്കാനാകാതെ മൂന്ന് പേരും ജയിലിൽ കഴിയുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെ ഇടപെടലാണ് ഇവരെ ഹൈക്കോടതിയിലെത്തിച്ചത്.
മരണകാരണമാവുമെന്ന ബോധത്തോടെ ആക്രമിച്ചെന്ന വകുപ്പ് ഇവർക്കെതിരെ ചുമത്തിയതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് കേസ് ഡയറി പരിശോധിച്ച ഹൈക്കോടതി വിലയിരുത്തി. പരാതിക്കാരനും മറ്റും കാര്യമായി പരിക്ക് പറ്റിയതായി കാണുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ പുറത്തിറങ്ങിയാൽ അവർ നിശ്ചയമായും അത് തടസ്സപ്പെടുത്തുമെന്നും വാദിച്ച സർക്കാർ ജാമ്യത്തെ എതിർത്തു. എന്നാൽ കോടതി അത് അംഗീകരിച്ചില്ല.
മരണകാരണം ആയേക്കാമെന്ന് അറിഞ്ഞുകൊണ്ടുള്ള ആക്രമണത്തിനു ചേർക്കുന്ന ഐപിസി 308ാം വകുപ്പ് ഈ കേസിൽ എങ്ങനെ ഉൾപ്പെട്ടുവെന്നു കോടതി ചോദിച്ചു. കേസ് ഡയറിയും പരുക്കിന്റെ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽനിന്ന് ഈ വകുപ്പ് ഉൾപ്പെടുത്താനുള്ള കാരണം കാണുന്നില്ല. അന്വേഷണം ഏറെക്കുറെ പൂർത്തിയായതിനാൽ ഹർജിക്കാർ തടങ്കലിൽ തുടരേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരെ തുടർന്നും കസ്റ്റഡിയിൽ വെയ്ക്കാൻ കാരണം കാണുന്നില്ലെന്ന് കോടതി വിലയിരുത്തി. റോഷന്റെ വാദം അംഗീകരിച്ച കോടതി മൂവർക്കും ജാമ്യം അനുവദിച്ചു. കോടതിവിധിയുടെ പകർപ്പ് എത്തിക്കുന്നതോടെ ജില്ലാ ജയിലിൽ കഴിയുന്ന ഇവർക്ക് പുറത്തിറങ്ങാനാകും. ജാമ്യത്തിലിറങ്ങാൻ 40,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണം. രണ്ടു മാസത്തേക്കു ചൊവ്വതോറും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും വഞ്ചിയൂർ സ്റ്റേഷൻ അതിർത്തി വിട്ടുപോകരുതെന്നും മറ്റും വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

