വാൻകൂവറുകളിലെ പാർക്കുകളിൽ നിന്നും ബലൂണുകൾ ഒഴിവാക്കാൻ ആലോചന. വാൻകൂവർ പാർക്ക് ബോർഡാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ബലൂൺ നിർമ്മിക്കുന്ന ലാറ്റക്‌സ് പ്ലാസ്റ്റിക് മെറ്റീരിയലുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് നടപടി.

വരുന്ന മീറ്റിങ്ങിൽ സംബന്ധിച്ച് ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാണ് പാർക്ക് ബോർഡ് ആലോചിക്കുന്നത്. ബലൂണിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പക്ഷികൾ, കടലാമകൾ, ഡോൾഫിനുകൾ തുടങ്ങിയ മറ്റ് ജീവികൾക്ക് ഭക്ഷിക്കുവാൻ ഇടയാകുകയും അവർക്ക് അപകടം വരുത്തുകയും ചെയ്യുന്നതാണ് നിരോധനം കൊണ്ടുവരാൻ നീക്കം.

ഡോക്ടർമാർ നടത്തിയ പഠനത്തിലും ബലൂണുകൾ കുട്ടികൾക്ക് അപകടമരണം ഉണ്ടാക്കുന്നു വെന്ന കണ്ടെത്തിയിരുന്നു.