ഇല്ലിനോയ്സ്: ഇല്ലിനോയ് 8ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നുംയുഎസ് കോൺഗ്രസിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രികസമർപ്പിച്ചിരുന്ന വന്ദന ജിൻഹന്റെ പേര് ബാലറ്റ് പേപ്പറിൽ നിന്നുംനീക്കം ചെയ്തതോടെ നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി രാജാകൃഷ്ണമൂർത്തിയും മറ്റൊരു ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻസ്ഥാനാർത്ഥിയുമായ ജിതേന്ദ്ര ഡിഗവൻഗറും ( Jithendhra Doganvker)തമ്മിൽ തീ പാറുന്ന മത്സരം നടക്കുമെന്നുറപ്പായി.

വന്ദന സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്നവരിൽ പലരുംജില്ലക്കു പുറത്തു നിന്നുള്ളവരും വോട്ടില്ലാത്തവരുമായിരുന്നു എന്നതാണുവന്ദനയുടെ പേരു നീക്കം ചെയ്യുവാൻ കാരണമായി പറയുന്നത്.വന്ദനയുടെ അവസാന അപ്പീലും തള്ളപ്പെട്ടതോടെയാണു നേരിട്ടുള്ള മത്സരംഉറപ്പായത്. സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് ജനറൽ കൗൺസൽ കെന്മൻസലാണ് വന്ദനയുടെ പേരു നീക്കം ചെയ്തതായി അറിയിച്ചത്.ഇന്ത്യൻ വംശജർതിങ്ങി പാർക്കുന്ന സ്‌കബർഗ്, നോർത്ത് വെസ്റ്റ് കുക്ക്, നോർത്ത്ഈസ്റ്റ് ഡ്യുപേജ്, നോർത്ത് ഈസ്റ്റ് കെയിൻ കൗണ്ടികൾ ഉൾപ്പെട്ടതാണ്8ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റ്.

ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയും ഇന്ത്യൻ വോട്ടർമാർക്ക്‌സുസമ്മതനുമായ രാജാ കൃഷ്ണമൂർത്തിയെ നേരിടുന്നതിനു വ്യാപാരിയുംകമ്മ്യൂണിറ്റി വർക്കറുമായ ജിതേന്ദ്രയെ  രംഗത്തിറക്കി ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരുകയാണ് റിപ്പബ്ലിക്കൻ പാർട്ടി.ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽഇടപ്പെട്ടു പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കും. 1999 ൽവീടിനു തീപിടിച്ചു മരിച്ച രണ്ടു കുട്ടികളുടെ പിതാവായ ജിതേന്ദ്രറിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ സ്ഥാനാർത്ഥിയാണ്.