വണ്ടന്മേട്: വണ്ടന്മേടിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മദ്യ ലഹരിയിലുള്ള ഭർത്താവിന്റെ ശല്യം സഹിക്കവയ്യാതെ ഭാര്യയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.വണ്ടന്മേട് പുതുവലിൽ രഞ്ജിത്തിന്റെ കൊലപാകത്തിൽ ഭാര്യ അന്നൈ ലക്ഷ്മിയാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പ്രതി പറയുന്നത് ഇങ്ങനെ; ഭർത്താവ് രഞ്ജിത് ഭാര്യയെയും സ്വന്തം അമ്മയേയും മദ്യപിച്ച് എത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കൃത്യം നടന്ന ദിവസം അമിതമായി മദ്യപിച്ച് വന്ന രഞ്ജിത് ഭാര്യയോട് വഴക്കുണ്ടാക്കിയപ്പോൾ തടസ്സം പിടിച്ച സ്വന്തം അമ്മയെ കൈയിൽ പിടിച്ച് വലിച്ച് ഇവൾ ഇല്ലെങ്കിൽ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി അന്നെ ലക്ഷ്മി ഭർത്താവ് രഞ്ജിത്തിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളി.

തള്ളലിനെത്തുടർന്ന് മദ്യലഹരിയിലായിരുന്ന രഞ്ജിത് പിന്നിലെ കൽഭിത്തിയിൽ തലയിടിച്ച് വിഴുകയും ചെയ്തു.എന്നാൽ രഞ്ജിത്ത് എഴുന്നേറ്റിരുന്നതോടെ ഭാര്യ വീണ്ടും തലയിൽ കാപ്പി വടിക്ക് പലപ്രാവശ്യം അടിക്കുകയും അടിയേറ്റ് നിലത്ത് കമിഴ്ന്ന് വീണ ഭർത്താവിന്റെകഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി കുറ്റ സമ്മതം നടത്തി.

ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ വണ്ടന്മേട് പൊലീസ് ഇൻസ്‌പെക്ടർ വി എസ് നവാസ് എസ്‌ഐമാരായ എബി, സജിമോൻ ജോസഫ് അടക മഹേഷ് സിപിഒമാരായടോണി ജോൺ, അനീഷ് വി.കെ ണഇജഛ രേവതിഎന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

ഫെബ്രുവരി 6 ന് രാത്രി 10 മണിയോടെയാണ് രഞ്ജിത്ത് വീടിന്റെ മുൻവശം മുറ്റത്ത് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം നടത്തിവരവെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്